കോഴിക്കോട് കളക്ടര്‍ക്കും ദേവികുളം സബ് കളക്ടര്‍ക്കും സ്ഥലമാറ്റം; സബ് കളക്ടര്‍ക്ക് ശബരിമലയിലെ പ്രത്യേക ചുമതല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കോഴിക്കോട് കളക്ടര്‍ക്കും ദേവികുളം സബ് കളക്ടര്‍ക്കും സ്ഥലമാറ്റം; സബ് കളക്ടര്‍ക്ക് ശബരിമലയിലെ പ്രത്യേക ചുമതല

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ക്കും ദേവികുളം സബ് കളക്ടര്‍ക്കും സ്ഥലമാറ്റമെന്ന് റിപ്പോര്‍ട്ട്. ഇന്നുചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്.

കോഴിക്കോട് കളക്ടര്‍ യു വി ജോസിന് പകരമായി സീറാം സാംബശിവ റാവുവാണ് എത്തുന്നത്. അതേസമയം ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേം കുമാറിന് പകരക്കാരനെ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

ദേവികുളം സബ് കളക്ടര്‍ പ്രേംകുമാറിനെ മാറ്റണമെന്നത് സിപിഎം ജില്ലാ നേതൃത്വവും എസ്. രാജേന്ദ്രന്‍ എംഎല്‍എയും സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സബ് കളക്ടറെ ശബരിമലയുടെ പ്രത്യേക ചുമതലയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനു ശേഷമാണ് ദേവികുളം കളക്ടറായി പ്രേംകുമാര്‍ വരുന്നത്. കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രേം കുമാര്‍. പ്രളയത്തിനുശേഷം മൂന്നാര്‍ മേഖലയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ നിയന്ത്രണങ്ങളുണ്ട്.



from mangalam.com https://ift.tt/2F4XPJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages