കാറപകടത്തെ തുടര്‍ന്ന് 12 വര്‍ഷത്തോളം കോമാ സ്‌റ്റേജിലായയാള്‍ മാതാവിന്റെ പരിചരണത്തില്‍ ഒടുവില്‍ എഴുന്നേറ്റു. കിഴക്കന്‍ ചൈനയില്‍ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയ ഇയാളെ പരിചരിച്ചും ചികിത്സിച്ചും സമര്‍പ്പിത ജീവിതത്തിലൂടെ മകനെ ജീവിതത്തിലേക്ക് തിരികെ ഉണര്‍ത്തിയ 75 കാരി വീ മിംഗ്യംഗ് താരമായി മാറിയിരിക്കുകയാണ്. മകന്‍ വാംഗ് ഷുബോയ്ക്ക് 2006 ലായിരുന്നു അപകടമുണ്ടായത്.
36 ാം വയസ്സിലായിരുന്നു വാങ്ങിന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടായത്. മകനെ പരിചരിച്ച വീ തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ മകന്റെ ചികിത്സയ്ക്കായി ചെലവഴിക്കുകയായിരുന്നു. കടം മേടിച്ചും ചികിത്സ നടത്തിയ 75 കാരി പലപ്പോഴും മാസങ്ങളോളം പട്ടിണി കിടന്നായിരുന്നു മകനുവേണ്ടി മരുന്ന് വാങ്ങിയിരുന്നത്. 13,000 പൗണ്ട് കടത്തിലാണെങ്കിലും മകനെ വിധിക്ക് വിട്ടു കൊടുക്കാതെ ദിവസേനെ കുളിപ്പിച്ചും തുടച്ചും മകനെ പരിചരിക്കുകയായിരുന്നു. പുലര്‍ച്ചെ 5 മണിക്ക് കുളിപ്പിക്കുകയും കഴിപ്പിക്കുകയും മകനെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു.
കുട്ടിയായിരുന്നപ്പോള്‍ തന്നെ പിതാവ് മരിച്ച വാങ്ങിന് വേണ്ടിയായിരുന്നു പിന്നീട് മിംഗ്യാംഗ് ജീവിച്ചത് തന്നെ. മകന് ബോധം വീഴുമ്പോള്‍ മാതാവ് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. സംസാരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും മകന്‍ മാതാവിനെ നോക്കി ചിരിക്കും. മകന്‍ തിരിച്ചുവരുമെന്ന അസാധാരണ ശുഭാപ്തിവിശ്വാസമാണ് ഇവര്‍ പുറത്തെടുക്കുന്നത്. മകന്‍ തിരിച്ചുവരുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടെന്നും ഇക്കാര്യത്തില്‍ താന്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും വീ പറയുന്നു. വീയുടെ ഈ സമര്‍പ്പിത ജീവിതം ചൈനയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. '' കണ്ണു നിറയുന്നു. ഈ മകന്‍ തീര്‍ച്ചയായും ഭാഗ്യവാനായ മകന്‍'' എന്നായിരുന്നു ചൈനയിലെ പ്രമുഖ മൈക്രോബ്‌ളോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയില്‍ ചിലര്‍ കുറിച്ചത്.
from mangalam.com https://ift.tt/2qxMxmX
via IFTTT
No comments:
Post a Comment