അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും; തര്‍ക്കഭൂമിയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും; തര്‍ക്കഭൂമിയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാന്‍ രണ്ടിടങ്ങള്‍ പരിഗണിക്കുന്നുണ്ട്. അയോധ്യയില്‍ മുന്‍പ് രാമക്ഷേത്രം ഉണ്ടായിരുന്നു. അത് അവിടെതന്നെ തുടരുമെന്നും യോഗി പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം യോഗി അയോധ്യയിലെ തര്‍ക്കഭൂമിയില്‍ സന്ദര്‍ശനം നടത്തി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അവ പിന്നീട് വ്യക്തമാക്കാം. രണ്ട് സ്ഥലങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്. ശ്രീരാമന്‍ ക്ഷേത്രത്തിനുള്ളില്‍ പൂജിക്കപ്പെടും. ഇവിടെനിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍ രാമന്റെ പ്രതിമയും സ്ഥാപിക്കും. ആ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. സര്‍വേകള്‍ നടക്കുകയാണ്. വ്യത്യസ്ത ഡിസൈനുകള്‍ സംബന്ധിച്ച് ശില്പികളുമായി സംസാരിച്ചതായും യോഗി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

ക്ഷേത്രനിര്‍മ്മാണനത്തിന് എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്. നിയമവും ഭരണഘടനയും നോക്കിയാണ് അത് നടപ്പാക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഫയ്‌സാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുമെന്നും ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളജും സ്ഥാപിക്കുമെന്നും യോഗി ഇന്നലെ ലഖ്‌നൗവില്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2OuBq7C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages