വെറും 150 റൂബിള്‍ മോഷ്ടിക്കാന്‍ 13 കാരന്‍ 78 കാരിയെ കുത്തിമലര്‍ത്തി ; മുഖത്തും ശരീരത്തിലും 60 തവണ കുത്തി ; മാറിടങ്ങള്‍ കഠാരയ്ക്ക് മുറിച്ചു മാറ്റി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

വെറും 150 റൂബിള്‍ മോഷ്ടിക്കാന്‍ 13 കാരന്‍ 78 കാരിയെ കുത്തിമലര്‍ത്തി ; മുഖത്തും ശരീരത്തിലും 60 തവണ കുത്തി ; മാറിടങ്ങള്‍ കഠാരയ്ക്ക് മുറിച്ചു മാറ്റി...!!

മോസ്‌ക്കോ: വെറും 150 റൂബിള്‍ (ഏകദേശം 165 രൂപ) മോഷ്ടിക്കുന്നതിനായി 13 കാരന്‍ മുത്തശ്ശിയുടെ ഭിന്നശേഷിക്കാരിയായ കൂട്ടുകാരിയോട് ചെയ്തത് ഹീനമായ ക്രൂരതകള്‍. 78 കാരിയുടെ ദേഹം മുഴുവന്‍ മുറിവേല്‍പ്പിക്കുകയും അവരുടെ മാറിടം മുറിച്ചു മാറ്റുകയും ചെയ്തു. ശരീരത്ത് 60 ലധികം പരിക്കേല്‍പ്പിച്ച വൃദ്ധയെ ഏഴാം ക്‌ളാസ്സില്‍ പഠിക്കുന്ന പയ്യന്‍ വിട്ടത് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു.

മുഖത്തും ശരീരത്തിലുമെല്ലാം മുറിവേറ്റ വൃദ്ധ മരിച്ചെന്നു മനസ്സിലാക്കിയതോടെ കയ്യില്‍ കിട്ടിയ പണവുമായി പയ്യന്‍ മുങ്ങുകയായിരുന്നു. സെന്‍ട്രല്‍ റഷ്യയിലെ ഷെല്യാബിന്‍സ്‌ക്ക് ഒബ്‌ളാസ്റ്റ് മേഖലയിലെ ചെസ്മാന്‍സ്‌കി ജില്ലയിലെ ചെസ്മാ ഗ്രാമത്തില്‍ ആയിരുന്നു ഈ ആക്രമണം നടന്നത്. ആക്രമണത്തിന് മുമ്പ് സ്‌കൂള്‍കുട്ടി തന്റെ കൂട്ടുകാരിയുടെ കൊച്ചുമകനാണെന്ന് തിരിച്ചറിഞ്ഞ വൃദ്ധ തന്നെ വെറുതെ വിടണമെന്ന് പയ്യനോട് യാചിക്കുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പലഭാഗത്തുമായുള്ള കുത്തേറ്റ് ശ്വാസോഛ്വാസം നിലച്ചെന്ന് കണ്ടപ്പോഴാണ് ആക്രമണം നിര്‍ത്തിയത്.

പണവുമായി മുങ്ങിയ പയ്യന്‍ അതുകൊണ്ട് ആകെ ചെയ്തത് മൊബൈല്‍ഫോണ്‍ ടോപ്പപ്പ് മാത്രമായിരുന്നു. പിറ്റേന്ന് രാവിലെ അയല്‍ക്കാരാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. 13 കാരന്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും കൃത്യം തുറന്നു പറയുകയും ചെയ്തു. പണം മോഷ്ടിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ കുറ്റകൃത്യത്തിന് പരിഗണിക്കുന്ന പ്രായം 14 വയസ്സാണെങ്കിലും കുഴപ്പക്കാരായ പ്രായപൂര്‍ത്തിയാകാത്തവരെ പാര്‍പ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് പയ്യനെ അയച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2SOVLIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages