യു.എസ് ന്യൂഡല്‍ഹി: ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും ഇളവ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് നല്‍കിയതിനു പിന്നാലെ ഇറാനിലെ ചാബഹാറില്‍ തുറമുഖത്തിന്റെ കാര്യത്തിലും അമേരിക്ക ഇളവ് അനുവദിച്ചു. തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിനും ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപരോധത്തില്‍ ഉള്‍പ്പെടാത്ത സാധനങ്ങള്‍ അഫ്ഗാനിലേക്ക് കൊണ്ടുപോകുന്നതിനും ഇന്ത്യയ്ക്ക് തടസ്സമില്ല.
ഇറാനു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യു.എസ് ഇളവ് നല്‍കിയത്. ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും അതുവഴി അഫ്ഗാനിസ്ഥാനിലേക്കുള്ള റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിനും തുറമുഖം വഴി ഉപരോധത്തില്‍ പെടാത്ത സാധനങ്ങള്‍ കൊണ്ടുപോകുന്നതിനോ വിലക്ക് ഉണ്ടാവില്ലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.
അഫ്ഗാനിസ്തന്‍ ഇറക്കുമതി ചെയ്യുന്ന ഇറാനിയന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇളവ് അനുവദിച്ചതായി വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ നല്‍കുന്നത്. പുനര്‍നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇന്ത്യ ആയതിനാലാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന ലഭിക്കുന്നത്. ഇന്ത്യയുടെ പങ്കിനെ 2017 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച സൗത്ത് ഏഷ്യ തന്ത്രത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2PcSd4g
via IFTTT
No comments:
Post a Comment