20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമി, വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പ ; ജനങ്ങള്‍ ചെയ്യേണ്ടത് വെറുതേ കുട്ടികളെ ജനിപ്പിക്കുക മാത്രം ; മക്കള്‍ മൂന്നെണ്ണം വേണമെന്ന് നിര്‍ബ്ബന്ധം...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമി, വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പ ; ജനങ്ങള്‍ ചെയ്യേണ്ടത് വെറുതേ കുട്ടികളെ ജനിപ്പിക്കുക മാത്രം ; മക്കള്‍ മൂന്നെണ്ണം വേണമെന്ന് നിര്‍ബ്ബന്ധം...!!

റോം: കൃഷിചെയ്യാനും മറ്റുമായി സൗജന്യമായി ഭൂമി, വീടു വെയ്ക്കാനും മറ്റുള്ള കാര്യങ്ങള്‍ക്കുമായി രണ്ടു ലക്ഷം യൂറോ പലിശരഹിതമായ വായ്പയും. ജനങ്ങള്‍ ചെയ്യേണ്ടത് ഇനിയും കുട്ടികളെ ജനിപ്പിക്കുക എന്നത് മാത്രം. ഇറ്റാലിയന്‍ സര്‍ക്കാരിന്റേതാണ് വാഗ്ദാനം. യൂറോപ്പില്‍ ജനനനിരക്ക് ഏറ്റവും കുറവുള്ള ഇറ്റലിയില്‍ ജനസംഖ്യ കൂട്ടാനും കൃഷിഭൂമികള്‍ തരിശിടാതെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

''ലാന്റ് ഫോര്‍ ചില്‍ഡ്രന്‍'' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇറ്റലിയുടെ പുതിയ സര്‍ക്കാരായ പോപുലിസ്റ്റ് റൈറ്റ് വിംഗ് ലീഗ് പാര്‍ട്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് മൂന്നാമത്തെ കുട്ടിക്ക് വീതം ഭൂമി അനുവദിക്കുന്നത്. ഇക്കാര്യം രാജ്യത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ളതാണ് ഇറ്റാലിയന്‍ കുടുംബങ്ങളുടെ രീതി. ഉള്‍നാടന്‍ പ്രദേശങ്ങളിലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ മുന്നില്‍ കണ്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 നും 2021 നും ഇടയിലാണ് മാതാപിതാക്കള്‍ക്ക് ഇതിന്റെ ഗുണം കിട്ടുക. ഈ രീതിയില്‍ ഭൂമി കിട്ടുന്ന ദമ്പതികള്‍ക്ക് 20 വര്‍ഷം വരെ ഈ കൃഷിഭൂമി ഉപയോഗപ്പെടുത്താനാകും.

കൃഷിഭൂമിക്കടുത്ത് പുതിയവീട് വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് സാമ്പത്തീക സഹായം. അതേസമയം പലര്‍ക്കും കുട്ടികള്‍ക്ക് ഭൂമി പദ്ധതി വിജയകരമാകുമോ എന്ന ആശങ്ക ശക്തമാണ്. ഇത് ക്രൂരനായ ഏകാധിപതി മുസ്സോളിനിയുടെ '' നിയോ മെഡിവല്‍ '' കാലഘട്ടത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ജനസംഖ്യ കൂട്ടാന്‍ 1920 നും 1930 നും ഇടയില്‍ തെക്കന്‍ റോമില്‍ കുടുംബങ്ങളെ ഉണര്‍ത്താനും കൃഷിയിലേക്ക് മടങ്ങാനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരുന്നു. ജനനനിരക്ക് കുറയുന്ന കാര്യത്തില്‍ റെക്കോഡിട്ട കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ റജിസ്റ്റര്‍ ചെയ്തത് 464,000 ജനനങ്ങള്‍ മാത്രമാണ്.

2016 നെ അപേക്ഷിച്ച് രണ്ടു ശതമാനം കുറവായിരുന്നു ഇത്. 8.6 ബില്യണ്‍ യൂറോ മതിക്കുന്ന ഇറ്റലിയിലെ നാലു ശതമാനം കൃഷിഭൂമിയാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ കൈവമുള്ളതെന്നാണ് കര്‍ഷകരുടെ സംഘടനയായ കോള്‍ഡിറേറ്റി പറയുന്നത്. പക്ഷേ ഭൂരിഭാഗം സര്‍ക്കാര്‍ഭൂമികളും കൃഷിയില്ലാതെ തരിശായി കിടക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് കൃഷിക്കാരനായുള്ള പുതിയ ജീവിതം ആരും ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.



from mangalam.com https://ift.tt/2AOXWEz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages