ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കത്തിന് അയവ് വരുന്നതിനിടെ ആർബിഐയുടെ വായ്പനയങ്ങളേയും ഗവർണർ ഊർജിത് പട്ടേലിനേയും രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് താത്വിക ആചാര്യൻ സ്വാമിനാഥൻ ഗുരുമൂർത്തി. ബാങ്കുകളിലെ വായ്പാ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും കിട്ടാക്കടമായി പരിണമിച്ചേക്കാവുന്ന വായ്പകൾക്കായി ഫണ്ട് നീക്കിവെക്കുന്നതിനുള്ള നയം രൂപീകരിക്കുന്നതുമടക്കമുള്ള സർക്കാർ നടപടികളെ പിന്തുണക്കാത്ത ആർബിഐയുടെ നിലപാടിനെ ഗുരുമൂർത്തി വിമർശിച്ചു. 2009 മുതൽ കിട്ടാക്കടം പെരുകുന്നു.2014 ആയപ്പോൾ കിട്ടാക്കടത്തിന്റെ കാര്യത്തിൽ എന്തിന് നയം മാറ്റി. വായ്പ കൊടുത്ത ഘട്ടത്തിൽ വായ്പ കൊടുത്തവരെക്കുറിച്ച് പറയാതെ ഇപ്പോൾ നിങ്ങൾ കൊടുത്തു എന്നാണ് പറയുന്നത്.അഞ്ചു വർഷം കഴിഞ്ഞിട്ടാണ് നിങ്ങൾ നൽകി എന്ന് പറഞ്ഞിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രമമല്ലാത്തതും പൊരുത്തപ്പെടാത്തവുമായ ഏത് നയവും ആഘാതമുണ്ടാക്കും. അവിടെ പ്രതിസന്ധിയും സൃഷ്ടിക്കും. ഒരു നയത്തിലൂടെ പ്രതിസന്ധി ഒഴിവാക്കാനും അതേ നയത്തിലൂടെ പ്രതിസന്ധി സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരും ആർബിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഗുരുമൂർത്തിയുടെ പരസ്യ പ്രസ്താവന വീണ്ടും ബന്ധത്തിൽ വിള്ളൽവീഴ്ത്തും. അടുത്ത ദിവസം ആർബിഐ ബോർഡ് യോഗവും ചേരുന്നുണ്ട്. തർക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആർബിഐ ഗവർണർ ഊർജിത് പട്ടേലിനെ കണ്ടിരുന്നു. ആർബിഐ അന്ധമായി അമേരിക്കയെ പിന്തുടരരുതെന്നും ജപ്പാനിലെ ബാങ്കുകളെ പോലെ ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗുരുമൂർത്തി പറഞ്ഞു. അമേരിക്കയെ നയിക്കുന്നത് വിപണികളാണ്. വ്യവസായങ്ങൾ മൂലധനം കണ്ടെത്തുന്നതിന് അമരിക്കയിൽ സ്റ്റോക്ക് മാർക്കറ്റുകളെ ആശ്രയിക്കുമ്പോൾ ഇന്ത്യയിൽ വ്യവസായങ്ങൾക്ക് പണം കണ്ടെത്താൻ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്താക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PVpjWb
via
IFTTT
No comments:
Post a Comment