ന്യൂഡൽഹി: കാമുകിമാരെ സൽക്കരിക്കാൻഓട്ടോ ഡ്രൈവറുടെ പഴ്സ് തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഡൽഹി ഗോവിന്ദപുരി സ്വദേശിയായ രോഹൻ ഗിൽ എന്ന സണ്ണി(21)യാണ് ഓട്ടോ ഡൈവറുടെ പഴ്സ് തട്ടിപ്പറിച്ച് ഓടിയത്. തനിക്ക് മൂന്ന് കാമുകിമാരുണ്ടെന്നും ഇവർക്കുവേണ്ടി പണം ചെലവഴിക്കാനാണ് മോഷണം നടത്തിയതെന്നും രോഹൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ബുധനാഴ്ച്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഗോവിന്ദപുരി ചൗക്കിൽ ഓട്ടോ ഡ്രൈവറായ രാഹുൽ യാത്രക്കാരെ കാത്തുനിൽക്കുകയായിരുന്നു.പണം എണ്ണിനോക്കാനായി രാഹുൽ പഴ്സ് എടുത്ത ഉടനെ സമീപത്തുണ്ടായിരുന്ന രോഹൻ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. രാഹുൽ ബഹളം വെച്ചതിനെത്തുടർന്ന് പട്രോളിങ്ങിലുണ്ടായിരുന്നപോലീസുകാർ രോഹനെ പിന്തുടർന്ന് പിടികൂടി. 1900 രൂപ അടങ്ങിയ പഴ്സും മൊബൈൽ ഫോണും രോഹനിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് മുമ്പ്നാലുതവണ മോഷണകുറ്റത്തിന് രോഹനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. Content Highlight;21-Year-Old Snatches Auto Drivers Wallet
from mathrubhumi.latestnews.rssfeed https://ift.tt/2TiSiSk
via
IFTTT
No comments:
Post a Comment