റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധക്കേസിൽ മുഖ്യപ്രതികളായ അഞ്ചുപേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂട്ടർ. അറസ്റ്റിലായ 21 പ്രതികളിൽ 11 പേർക്കെതിരേയുള്ള കുറ്റപത്രം സമർപ്പിച്ചുവെന്നും പ്രോസിക്യൂട്ടർ സൗദ് അൽ മൊജീബ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗദി വിമർശകനായ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥർക്കാണ് വധശിക്ഷ നൽകാൻ നിർദേശിച്ചത്. മറ്റുപ്രതികൾക്ക് കുറ്റത്തിനനുസരിച്ചുള്ള തടവുശിക്ഷ നൽകണമെന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയിൽ (സ്പാ) പ്രസിദ്ധീകരിച്ച ഔദ്യോഗികപ്രസ്താവനയിൽ പറയുന്നു. വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്. ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കണമെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ വധിക്കാനായി ഈസ്താംബൂളിലെത്തിയ 15 അംഗ സംഘത്തിന് നിർദേശം നൽകിയതും സൗദി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അൽ അസ്സിരിയാണ്. സെപ്റ്റംബർ 29-ന് കൊലപാതകം നടപ്പാക്കുന്നതിനുള്ള പരിശീലനവും സംഘം നടത്തിയതായും റിയാദിൽനടന്ന വാർത്താസമ്മേളനത്തിൽ അൽ മൊജീബ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ സൗദി ഇതുവരെ അറസ്റ്റുചെയ്തു. സൗദിയുടെ വിശദീകരണം ശുഭസൂചനയാണെങ്കിലും അവ അപര്യാപ്തമാണെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലു പ്രതികരിച്ചു. സഹകരണക്കരാറിൽ തുർക്കി ഒപ്പുവെക്കണം ഖഷോഗിവധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തങ്ങളുമായി സഹകരണക്കരാറിൽ തുർക്കി ഒപ്പുവെക്കണമെന്ന് സൗദി. അന്വേഷണഫലങ്ങൾ തുർക്കിയുമായി പങ്കുവെക്കുന്നതിന് ഇത്തരത്തിലൊരു ധാരണ ആവശ്യമാണെന്നും സൗദി പറഞ്ഞു. Content Highlight:Saudi prosecutor, Death Penalty,Khashoggi murder
from mathrubhumi.latestnews.rssfeed https://ift.tt/2TaZPCV
via
IFTTT
No comments:
Post a Comment