പമ്പ : വ്യാഴാഴ്ച അർധരാത്രി പമ്പ ഗണപതി കോവിലിന് സമീപം എത്തിയ 200 ഓളം വരുന്ന തീർത്ഥാടകരെ പോലീസ് ഒഴിപ്പിച്ചു.ശരണം വിളി കേട്ട് എത്തിയ പോലീസ് ഇവർ ഉടൻ മണൽപ്പുറത്തേക്ക് മടങ്ങണം എന്ന് ആവശ്യപ്പെട്ടു.ഇതിനിടെ ഭക്തർ ഭജന തുടങ്ങി. ആന്ധ്രയിൽ നിന്ന് എത്തിയവരായിരുന്നു ഇവർ. പോലീസ് നിർദേശം അനുസരിക്കാതിരുന്ന കുറച്ചു പേരെ വലിച്ചിഴച്ച് കൊണ്ടു പോകാൻ ശ്രമിച്ചു. അഞ്ച് ദിവസം മുമ്പ് പമ്പയിൽ കെ.എസ്.ആർ.ടി.സി.ബസിൽ എത്തിയതാണ് ഇവർ.ഗണപതി കോവിൽ പരിസരത്ത് നിന്ന് തങ്ങളെ മാറ്റാൻ പോലീസിന് അധികാരമില്ലന്നും ഇത് ക്ഷേത്രമാണന്നും അവർ പറഞ്ഞു. എങ്കിലും പോലീസ് അനുവദിച്ചില്ല. ഒടുവിൽ മുതിർന്ന സ്ത്രീകൾ അടക്കമുള്ള സംഘം മണപ്പുറത്തേക്ക് മടങ്ങി. നിലയ്ക്കൽ കടന്നു വരാൻ വെള്ളിയാഴ്ച്ച ഉച്ചമുതൽക്കേ അനുമതി ഉള്ളുവെ ന്നാണ് പോലീസ് പറഞ്ഞത്. ആയിരക്കണക്കിന് ഭക്തർ എരുമേലി, കണമല, വടശേരിക്കര, നിലക്കൽ എന്നിവിടങ്ങളിൽ കുടങ്ങി കിടക്കുകയാണ്. content highlights:pampa,sabrimala,sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2Fr9wKy
via
IFTTT
No comments:
Post a Comment