മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 122 പോയന്റ് ഉയർന്ന് 35383ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 10 646ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 770 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 519 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, വാഹനം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. മെറ്റൽ ഓഹരികൾ സമ്മർദത്തിലാണ്. സിപ്ല, എച്ച്സിഎൽ ടെക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, റിലയൻസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഒഎൻജിസി, ഐഒസി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlights:Sensex up nearly 100 points, Nifty above 10,600, Yes Bank falls 4%
from mathrubhumi.latestnews.rssfeed https://ift.tt/2QHzryU
via
IFTTT
No comments:
Post a Comment