ഇറ്റാലിയൻ ഏജന്റുമാര്‍ ഛത്തീസ്ഗഢിൽ മതപരിവര്‍ത്തനം നടത്തി; സോണിയക്കെതിരെ യോഗി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ഇറ്റാലിയൻ ഏജന്റുമാര്‍ ഛത്തീസ്ഗഢിൽ മതപരിവര്‍ത്തനം നടത്തി; സോണിയക്കെതിരെ യോഗി

ജശ്പുർ: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെഒളിയമ്പുമായിഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇറ്റലിയിൽ നിന്നെത്തിയ ഏജന്റുമാർ ചത്തീസ്ഗഢിലെഗോത്രവർഗക്കാർക്കിടയിൽ മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചെന്നായിരുന്നു സോണിയയുടെ പേരെടുത്ത് പറയാതെയോഗിയുടെ ആരോപണം. ഛത്തീസ്ഗഢിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്നപ്പോഴാണ് മതപരിവർത്തനപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ സൃഷ്ടിച്ചതെന്നുംയോഗി ആരോപിച്ചു. ഛത്തീസ്ഗഢിലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണപ്രവർത്തനങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗി സോണിയക്കെതിരെ വിവാദപരാമർശം നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് മതപരിവർത്തനം ഉയർന്ന തോതിൽ നടന്നിരുന്നുവെന്നും യോഗി കൂട്ടിച്ചേർത്തു. മതപരിവർത്തനം ദേശവിരുദ്ധപ്രവർത്തനമെന്നും യോഗി പറഞ്ഞു. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ദിലീപ് സിങ് ജുഡിയോ നടത്തിയ "ഘർ വാപസി" അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. കൊടുത്ത കൈയ്ക്ക് കൊത്തുമെന്നോർമിക്കാതെ പാമ്പിന് പാലു കൊടുക്കുന്നവരാണ് ഹിന്ദു സമൂഹമെന്ന് യോഗി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ത്യാഗത്തിൽ വിശ്വസിക്കുന്നതു കൊണ്ട് ഹിന്ദുസമൂഹമാണ് ലോകത്തിലെ ഏറ്റവും മഹത്തായ മതസമൂഹമെന്നും യോഗി പറഞ്ഞു. ഹിന്ദുസമൂഹം ഒരിക്കലും നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നില്ല. രാമരാജ്യം സ്ഥാപിക്കാൻ കഴിവുള്ള ഒരു സർക്കാരിനെയാണ് ഛത്തീസ്ഗഢിന് ആവശ്യമെന്നും യോഗി ഓർമിപ്പിച്ചു. സമൂഹത്തിലെ താഴെത്തട്ടിലെ ജനങ്ങൾക്ക് റോഡുകളോ, വിദ്യാഭ്യാസസൗകര്യങ്ങളോ, വൈദ്യുതിയോ റേഷനോ നൽകാതെ മതപരിവർത്തനത്തിൽ മാത്രമാണ് മുൻസർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും യോഗി ആരോപിച്ചു. Content Highlights: Yogi Adithyanath, Sonia Gandhi, Chattisgarh, Congress Party


from mathrubhumi.latestnews.rssfeed https://ift.tt/2FpN7gK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages