കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിഖ്യാത നോവൽരണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനെതിരേയുള്ളകേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസീഫ്കോടതി അറിയിച്ചു.കേസ് അടുത്ത മാസം ഏഴാം തിയ്യതി വീണ്ടും പരിഗണിക്കും രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട്എം.ടി വാസുദേവൻ നായരാണ് കേസ് ഫയൽ ചെയ്തത്. നിശ്ചിത സമയത്ത് ചിത്രം ചെയ്യാൻ സാധിക്കാത്തതിനാൽ തിരക്കഥ തിരിച്ചു തരണമെന്നാണ് എം.ടിയുടെ ആവശ്യം. നാലുവർഷം മുമ്പ്ചർച്ചകൾക്കുശേഷം എം ടി വാസുദേവൻ നായർ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവർഷത്തേക്കായിരുന്നു തിരക്കഥയുടെ കരാർ. ഇക്കാലയളവിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്. എന്നാൽ, മൂന്നുവർഷത്തിനുശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. പ്രശ്ന പരിഹാരത്തിന് കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയോട് ആവശ്യപെട്ടിരുന്നു. എന്നാൽ മധ്യസ്ഥനെ ചുമതലപ്പെടുത്തരുതെന്ന് എം.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതിയിലാണ് കേസ് നടക്കുന്നത്. മധ്യസ്ഥനില്ലാതെ കോടതി നടപടികൾ മുനോട്ടുപോകുന്നതോടെ സിനിമ ഇറങ്ങാൻ ഇനിയും ഏറെ വൈകുമെന്ന് ഉറപ്പായി. Content Highlights:ranadamoozham case court rejects VA Shrikumar Menons demant to hire arbitator MT vasudevan nair
from mathrubhumi.latestnews.rssfeed https://ift.tt/2ONNQHZ
via
IFTTT
No comments:
Post a Comment