രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ മുന്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ മുന്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ജെയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര മത്സരിക്കും. നിലവില്‍ രാജസ്ഥാന്‍ നിയമസഭാംഗമായ മാനവേന്ദ്ര കഴിഞ്ഞ മാസം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മാനവേന്ദ്ര സിംഗിന്റെ പേര് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്.

മാനവേന്ദ്ര സിംഗിന്റെ പിതാവ് ജസ്വന്ത് സിംഗ് നേരത്തെ ബി.ജെ.പി വിട്ടിരുന്നു. രാജസ്ഥാന്‍ ബി.ജെ.പിയില്‍ ജസ്വന്ത് സിംഗിനെ അപ്രസക്തനാക്കിയത് വസുന്ധര രാജെയാണെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തില്‍ വസുന്ധര രാജെയ്‌ക്കെതിരെ ജസ്വന്തിന്റെ മകന്‍ തന്നെ മത്സരിക്കുന്നത് രാഷ്ട്രീയപ്രാധാന്യമേറും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജസ്വന്ത് സിംഗിന് ബാര്‍മര്‍ ജെയ്‌സാല്‍മീര്‍ സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം പാര്‍ട്ടിയുമായി അകന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വസുന്ധ രാജെ നടത്തിയ ഗൗരവ് യാത്രയില്‍ മാനവേന്ദ്രയുടെ മണ്ഡലമായ ഷിയോ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ മാനവേന്ദ്ര സിംഗ് സ്വാഭിമാന്‍ റാലി നടത്തി. 2003 മുതല്‍ ഒരേ മണ്ഡലത്തിലാണ് വസുന്ധരാജെ മത്സരിക്കുന്നത്. ശനിയാഴ്ച അവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഡിസംബര്‍ 7നാണ് രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്.



from mangalam.com https://ift.tt/2RZdbR4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages