രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ ജസ്വന്ത് സിങ്ങിന്റെ മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

രാജസ്ഥാനില്‍ വസുന്ധര രാജക്കെതിരെ ജസ്വന്ത് സിങ്ങിന്റെ മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ജയ്പൂര്: മുൻ കേന്ദ്രവിദേശ കാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിംഗിനെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിച്ചു.സെപ്റ്റംബറിലാണ് മാനവേന്ദ്രസിംഗ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്. വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് അവർക്കെതിരെ മാനവേന്ദ്ര സിങ്ങിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വസുന്ധരരാജ സിന്ധ്യയെ തറപറ്റിക്കാൻ മാനവേന്ദ്രസിംഗിന്റെ സ്ഥാനാർഥിത്വം കൊണ്ട് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2014ൽ ജസ്വന്ത് സിംഗിന് പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് മാനവേന്ദ്ര സിംഗ് ബിജെപിയുമായി ഇടഞ്ഞത്. തുടർന്ന് അദ്ദേഹം ബാർമറിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയോട് തോറ്റു. അസുഖബാധിതനായ ജസ്വന്ത് സിംഗ് ഇപ്പോൾ കോമയിലാണ് ഉള്ളത്. കോൺഗ്രസ് വൈകുന്നേരത്തോടെ പുറത്തുവിടാനിരിക്കുന്ന രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മാനവേന്ദ്രസിങ്ങിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം Content Highlights:Congress Fields Manvendra Singh Against Vasundhara Raje,Manvendra Singh,Vasundhara Raje


from mathrubhumi.latestnews.rssfeed https://ift.tt/2zgbGax
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages