കോഴിക്കോട് : ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതു പോലെ ശബരിമലയില്‍ കയറാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ശബരിമലയിലെ പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റരുതെന്നും അവ പരിരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.എസ്.എസ് കരയോഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തിയത് ആര്‍.എസ്.എസ്. ആണെന്ന് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന് ഔദ്യോഗികമായി വിവരം കിട്ടിയത് കൊണ്ടവണം. വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബാലകൃഷ്ണ പിള്ള കോഴിക്കോട് പറഞ്ഞു.
from mangalam.com https://ift.tt/2ATfVKg
via IFTTT
No comments:
Post a Comment