ന്യൂഡല്‍ഹി :നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. ബുദ്ധിശൂന്യമായ പ്രവൃത്തി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. 'യഥാസ്ഥിതികല്ലാത്ത നടപടികളു'മായി കൂടുതല്‍ മുന്നോട്ടുപോകരുതെന്നും അദ്ദേഹം മോഡിയെ ഉപദേശിച്ചു.
Today marks the 2nd anniversary of the ill-fated&ill-thought demonetisation exercise that the Narendra Modi govt undertook in 2016. The havoc that it unleashed on Indian economy & society is now evident to everyone: Former PM Manmohan Singh (File pic) pic.twitter.com/yP1bO0XsqA— ANI (@ANI) November 8, 2018
'ഭാഗ്യഹീനമായ, ബുദ്ധിശൂന്യമായ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമാണ് ഇന്ന് . ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായുംതാറുമാറാക്കിയ നടപടിയാണിത്. അതിന്റെ മുറിപ്പാടുകള്‍ സമൂഹത്തില്‍ ഇന്നും പ്രകടമാണ്'- സിംഗ് പറയുന്നു.
നോട്ട് നിരോധനത്തിന്റെ ആഘാതം ഇപ്പോള്‍ തെളിഞ്ഞുവരികയാണ്. അതിന്റെ പൂര്‍ണ്ണമായ അനന്തരഫലം വരാനിരിക്കുന്നതേയുള്ളു. വിലയിടിയുന്ന കറന്‍സിയും കുതിച്ചുയരുന്ന എണ്ണ വിലയും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുകയാണ്. നോട്ട് നിരോധനം പ്രായ-ലിംഗ-ജാതി-മത-തൊഴില്‍ ഭേദമന്യേ എല്ലാവരേയും ബാധിച്ചു. അത് ശമിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രകടമായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Notebandi impacted every single person,regardless of age,gender,religion,occupation or creed. It's often said that time is a great healer. But unfortunately,in case of demonetisation, the scars&wounds of demonetisation are only getting more visible with time: Former PM (File pic) pic.twitter.com/QXrVkNSO3e— ANI (@ANI) November 8, 2018
from mangalam.com https://ift.tt/2DrsNtF
via IFTTT
No comments:
Post a Comment