മുന്‍ കാബിനറ്റ് മന്ത്രിയെ കാണാനില്ലെന്ന് പോലീസ്, നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

മുന്‍ കാബിനറ്റ് മന്ത്രിയെ കാണാനില്ലെന്ന് പോലീസ്, നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബിഹാറിലെ മുസാഫർപൂരിൽ സംരക്ഷണ കേന്ദ്രത്തിലെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിൽ മുൻമന്ത്രി മഞ്ജു വർമയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ വൈകുന്നതിന് ബിഹാർ സർക്കാരിനും പോലീസിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബിഹാറിലെ രണ്ട് ഉന്നതോദ്യോഗസ്ഥരോട് വിഷയത്തിൽ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. നന്നായിരിക്കുന്നു, മുൻ ക്യാബിനറ്റ് മന്ത്രിയെ അന്വേഷിച്ച് കണ്ടെത്താനായില്ല, ഇതിന് നിങ്ങൾ വിശദീകരണം നൽകണം, മുൻ മന്ത്രിയെവിടെയെന്ന് സർക്കാരിന് അറിയില്ലെന്ന മറുപടി വിചിത്രമായിരിക്കുന്നു.മുൻമന്ത്രി എവിടെയെന്ന് ആർക്കും അറിയാതിരിക്കുന്നതെങ്ങനെ- കോടതി ചോദിച്ചു. മഞ്ജു വർമയെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പക്ഷം ബിഹാർ പോലീസ് മേധാവി നവംബർ 27ന് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും കോടതി പോലീസിന് നിർദേശം നൽകി. പീഡനം നടന്നതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് കണ്ടെത്തിയ 14 സംരക്ഷണ കേന്ദ്രങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ ബിഹാർ ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിട്ടുണ്ട്. ആയുധങ്ങൾ സംഭരിച്ചതിന് നവംബർ ഒന്നിന് മഞ്ജു വർമയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുൻമന്ത്രി നിയമങ്ങൾക്ക് അതീതയല്ലെന്നും വിഷയത്തെ ബിഹാർ സർക്കാർ സമീപിച്ചത് ശരിയായ രീതിയിലല്ലെന്നും കോടതി കുറ്റപ്പെടുത്തി


from mathrubhumi.latestnews.rssfeed https://ift.tt/2zKU5a8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages