നിക്ഷേപകന് കാര്യമായൊന്നും കിട്ടിയില്ല; സര്‍ക്കാരിന് ലഭിച്ചതാകട്ടെ 74,267 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

നിക്ഷേപകന് കാര്യമായൊന്നും കിട്ടിയില്ല; സര്‍ക്കാരിന് ലഭിച്ചതാകട്ടെ 74,267 കോടി

എട്ടുവർഷം മുമ്പ് ആവശേത്തോടെ വിപണിയിലെത്തിയ കോൾ ഇന്ത്യയുടെ ഓഹരിയിൽ നിക്ഷേപിച്ചവർക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ല. അന്ന് 287.75 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 245 രൂപയിൽനിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഇത്. ലിസ്റ്റ് ചെയ്ത വിലയിൽനിന്ന് ഏഴ് ശതമാനം താഴ്ന്നാണ് ഇപ്പോൾ കോൾ ഇന്ത്യയുടെ വ്യാപാരം നടക്കുന്നത്. ഈ എട്ടുവർഷത്തിനിടെ സെൻസെക്സ് ഉയർന്നത് 231 ശതമാനമാണ്. ഓഹരി വിപണിയിൽ പ്രകടനം മോശമാണെങ്കിലും വർഷാവർഷം മികച്ച ലാഭവിഹിതം നൽകാൻ മറന്നില്ല. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സർക്കാർ ഇതിലൂടെ കോടികൾ നേടി. 2010-11 മുതൽ 2017-18വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ലാഭവിഹിതയിനത്തിൽ സർക്കാർ 74,267 കോടിയാണ് നേടിയത്. എട്ട് വർഷത്തിനിടെ ലാഭവിഹിതയിനത്തിൽ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ചുരുങ്ങിയത് (2010-11 സാമ്പത്തിക വർഷത്തിൽ) 39 ശതമാനമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചു. 2013-14 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ചതാകട്ടെ 290 ശതമാനം ലാഭവിഹിതമാണ.് ഈ വർഷങ്ങളിലൊന്നും ഓഹരി വിഭജിക്കുകയോ ബോണസ് ഓഹരി നൽകുകയോ ചെയ്തില്ല. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം പൊതുമേഖ സ്ഥാപനമായ കോൾ ഇന്ത്യയിൽ സർക്കാരിന് 78.32 ശതമാനം ഓഹരിയാണുള്ളത്. കൃത്യമായി പറഞ്ഞാൽ 4,86,16,80,228 ഓഹരികൾ. ഓഫർ ഫോർ സെയിൽ വഴി കമ്പനിയുടെ 99 ലക്ഷം ഓഹരികൂടി വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന വില ഓഹരിയൊന്നിന് 252.70 രൂപയാണ്. ഇതിലൂടെ സർക്കാരിന് സമാഹരിക്കാനാകുക 250 കോടി രൂപയാണ്. Data taken form Ace Equity


from mathrubhumi.latestnews.rssfeed https://ift.tt/2DeeasF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages