വ്യാജസര്‍ട്ടിഫിക്കറ്റ് റാക്കറ്റ് ഉടമയായ ഡോക്ടര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

വ്യാജസര്‍ട്ടിഫിക്കറ്റ് റാക്കറ്റ് ഉടമയായ ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ:വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് നടത്തിപ്പിന്റെ ഉടമയായ ഡോക്ടറെ അഗ്രിപാഠ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലുള്ള സ്നേഹൽ ന്യാതി (40)നെയാണ് ന്യാസിക്കിൽ നിന്ന് ശനിയാഴ്ച്ച അറസ്റ്റു ചെയ്തത്. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ മെഡിക്കൽ കൗൺസിലിന് കീഴിലുള്ള 57 ഡോക്ടർമാർ വ്യാജ പി.ജി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി കണ്ടെത്തി. ഫിസിഷ്യൽ, സർജൻ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പിജി സർട്ടിഫിക്കറ്റുകൾക്ക് 7 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ഡോക്ടർ ന്യാതി ഈടാക്കിയിരുന്നത്. കൂടുതൽ പേർ റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. രജിസ്ട്രേഷനുവേണ്ടി ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച എല്ലാ ഡോക്ടർമാരുടെയും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 2015 മുതൽ ഒക്ടോബർ 2015 വരെ അപേക്ഷ സമർപ്പിച്ചത് 57 ഡോക്ടർമാരാണ്. ഇവരെല്ലാം തന്നെ ഫിസീഷ്യൻ, സർജ്ജൻ എന്നീ വിഭാഗങ്ങളിലുള്ള സർട്ടിഫിക്കറ്റുകളാണ് സമർപ്പിച്ചത്. പരിശോധിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി. അന്വേഷണ വിധേയമായി ഇതിൽ ചില ഡോക്ടർമാരെ അഭിമുഖം ചെയ്തപ്പോൾ അവർ ഡോക്ടർ ന്യാതിയുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മെഡിക്കൽ കൗൺസിൽ ഡോക്ടർ ന്യാതിയുമായി ബന്ധപ്പെട്ടപ്പോൾ ഡോക്ടർമാരെ വ്യാജ രേഖ ചമയ്ക്കാൻ സഹായിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചു. ഈ വിവരങ്ങൾ പോലീസിന് കൈമാറിയതോടെയാണ് ഡോക്ടറുടെ അറസ്റ്റിലേക്കുള്ള വഴി തുറന്നത്. വ്യജ രേഖ സമർപ്പിച്ച ഡോക്ടർമാർ പലരും ബിരുദാനന്തര ബിരുദത്തിനായി കോളേജിൽ ചേർന്നെങ്കിലും പരീക്ഷയിൽ പരാജയപ്പെട്ടവരാണ്. Content Highlight: Doctor Arrested For Running Fake Certificate Racket


from mathrubhumi.latestnews.rssfeed https://ift.tt/2PTRrc7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages