കൊച്ചി: ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ആവശ്യം തള്ളി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ പലവാദങ്ങളുണ്ട്. മലയരയന്മാരുടേതാണെന്നും ബുദ്ധമത ക്ഷേത്രവുമാണെന്ന വാദങ്ങളുണ്ട്. ഇവിടെ ഓരോ വർഷവും നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ഹർജിയിലായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. വഖഫ് ബോർഡ്, മുസ്ലിം സംഘടനകൾ, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകൾ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹർജിയിൽ കോടതി തീരുമാനം എടുക്കാവൂ എന്നും സർക്കാർ അറിയിച്ചു. വലിയ പൊതുജന താൽപര്യമുള്ള വിഷയം എന്ന നിലയിൽ പത്രപരസ്യവും നൽകണം. പൊതുജനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പല മതസ്ഥർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതുകൊണ്ട് തന്നെ കോടതി ഹർജി പരിഗണിക്കുമ്പോൾ ഇവരുടെ നിലപാടുകൾ കൂടി പരിശോധിക്കണമെന്നും സർക്കാർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2T6m50v
via
IFTTT
No comments:
Post a Comment