ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്‍, ലഷ്‌കര്‍ തീവ്രവാദികളെന്ന് കശ്മീര്‍ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്‍, ലഷ്‌കര്‍ തീവ്രവാദികളെന്ന് കശ്മീര്‍ പോലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഞായറാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു. കശ്മീരിലെ സോപിയാന്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് തീവ്രവാദികള്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ലഷ്‌കര്‍ ഇ തയിബ എന്നീ സംഘടനകളിലെ അംഗങ്ങളാണെന്ന് കശ്മീര്‍ പോലീസ് തിരിച്ചറിഞ്ഞു. നാല് പേര്‍ ഹിസ്ബുള്‍ അംഗങ്ങളും രണ്ട് പേര്‍ ലഷ്‌കറിലെ അംഗങ്ങളുമാണ്. തീവ്രവാദ സംഘടനയുടെ രണ്ട് ജില്ലാ കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സോപിയാന്‍ എസ്.എസ്.പി സന്ദീപ് ചൗധരി വെളിപ്പെടുത്തി.

തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. നായ്ക് നസീര്‍ അഹമ്മദാണ് ഏറ്റുമുട്ടലില്‍ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികന്‍. മുഷ്താഖ് അഹമ്മദ്, മഹുമ്മദ് അബാസ് ഭട്ട്, ഉമര്‍ മജീദ്, മുഹമ്മദ് വസീം വാഗായ്, ഖാലിദ് ഫറൂഖ് മാലി എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. ആറാമന്‍ പാക്കിസ്ഥാനിയാണ്. ഇയാളുടെ പേര് പുറത്തുവന്നിട്ടില്ല.

നിരവധി പോലീസുകാരെയും സാധാരണക്കാരെയും കൊന്നിട്ടുള്ളയാളാണ് ഉമര്‍ മജീദ്. 2016 മുതല്‍ ഇയാള്‍ക്കെതിരെ നിരവധി തീവ്രവാദ കേസുകള്‍ നിലവിലുണ്ട്. സോപിയാനിലെ ഹിപ്പുര ബതഗുണ്ടില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ റൈഫിള്‍സ്, ജമ്മുകശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സി.ആര്‍.പി.എഫ് എന്നീ സുരക്ഷാ സേനാ വിഭാഗങ്ങളാണ് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചത്.



from mangalam.com https://ift.tt/2P0NnCs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages