ആദ്യം 'ക്രൂണാല്‍' ഷോക്ക്, ബാറ്റിങ്ങില്‍ കരകയറ്റി കോഹ്‌ലി : ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം, പരമ്പര സമാസമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ആദ്യം 'ക്രൂണാല്‍' ഷോക്ക്, ബാറ്റിങ്ങില്‍ കരകയറ്റി കോഹ്‌ലി : ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം, പരമ്പര സമാസമം

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാനത്തെ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ വിജയം. ബൗളിങ്ങില്‍ ക്രൂണാല്‍ പാണ്ഡ്യയുടെയും ബാറ്റിങ്ങില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും മികവിലാണ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ജയം നേടിയത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്രൂണാല്‍ പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ച് ആയും ശിഖര്‍ ധവാനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു.

19-ാം അര്‍ധ സെഞ്ചുറി കുറിച്ച വിരാട് കോഹ്‌ലി 41 പന്തില്‍ 61 റണ്‍സുമായും 18 പന്തില്‍ 22 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടുചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ മുന്നു പരമ്പരകളുള്ള മത്സരം 1-1 സമനിലയിലായി. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസീസ് നാലു റണ്‍സിനു വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിനാലാണ് മൂന്നാം മത്സരം നിര്‍ണായകമായത്.

ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍(22 പന്തില്‍ 41 റണ്‍സ്), രോഹിത് ശര്‍മ്മ(16 പന്തില്‍ 23), ലോകേഷ് രാഹുല്‍( 20 പന്തില്‍ 14), ഋഷഭ് പന്ത്( പൂജ്യം) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.

ആദ്യ ബാറ്റ് ചെയ്ത ഒസീസിന് മികച്ച തുടക്കത്തിനു ശേഷം അടി പതറുകയായിരുന്നു. ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു. 8.2 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 68 റണ്‍സ് എന്ന നിലയിലായിരുന്ന ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോളേയ്ക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച്(23 പന്തില്‍ നാലു ബൗണ്ടറി സഹിതം 28), ഡാര്‍സി ഷോര്‍ട്ട്(29 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 33), മക്‌ഡെര്‍മോര്‍ട്ട്(പൂജ്യം) ക്രിസ് ലിന്‍(10 പന്തില്‍ 13) അലക്‌സ് കാരി ( 19 പന്തില്‍ 27) മാക്‌സ്‌വെല്‍ (16 പന്തില്‍ 13 റണ്‍സ്) എന്നിവരാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഫിഞ്ച്-ഷോര്‍ട്ട് സഖ്യം പൊളിച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന വിക്കറ്റ് നല്‍കിയത്. ക്രൂണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 36 റണ്‍സ് വിട്ടു നല്‍കി നാലു വിക്കറ്റ് നേടി. നാഥാന്‍ കോള്‍ട്ടര്‍നൈല്‍ ഏഴു പന്തില്‍ 13 റണ്‍സെടുത്തും സ്‌റ്റോയിനിസ് 15 പന്തില്‍ 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളര്‍ ബെഹ്‌റെന്‍ഡ്രോഫിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമില്‍ ഇടം നേടി. ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.



from mangalam.com https://ift.tt/2FDdUX1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages