അഗർത്തല: ബി.ജെ.പിയും സഖ്യകക്ഷികളും ശ്രീരാമന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന ആരോപണവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതപരമായ വൈകാരികതയുണർത്തി ഹിന്ദു-മുസ്ലിം ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ബി.ജെ.പി ഇതിലൂടെ ചെയ്യുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തകർത്ത് മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. അഗർത്തലയിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് വർഗീയ ദ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് രാമക്ഷേത്രത്തിന്റെ പേരിൽ ആർ.എസ്.എസ് നടത്തുന്നത്. ഇതിന്റെ തുടർച്ച തന്നെയാണ് കേരളത്തിൽ ശബരിമല വിഷയത്തിൽ നടത്തുന്ന സമരങ്ങൾ. മൂന്ന് ലക്ഷ്യങ്ങളാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിയെ തകർക്കുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, മതനിരപേക്ഷ രാജ്യം കെട്ടിപ്പടുത്തുക എന്നിവയാണവ. കൂടുതൽ നിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിക്കുകയും യുവാക്കൾക്ക് തൊഴിലുകൾ നൽകുകയുമാണ് സർക്കാർ ചെയ്യേണ്ടത്. മോദി-ഷാ ഗ്രൂപ്പാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുകയും ബദൽ രാഷ്ട്രീയം ഉയർത്തുകയുമാണ് സി.പി.എം ചെയ്യുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 5000 ൽ കൂടുതൽ ആക്രമങ്ങളാണ് സി.പി.എമ്മിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലേയും പ്രവർത്തകർക്ക് നേരെ ഉണ്ടായതെന്ന് സമ്മേളനത്തിൽ സംസാരിച്ച സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജൻ ദർ വ്യക്തമാക്കി. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതായിരിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപ്ത്യ അവകാശങ്ങളോ ഇപ്പോൾ ത്രിപുരയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights: BJP seeks votes in Lord Ram and creating Hindu-Muslim divide says yechury
from mathrubhumi.latestnews.rssfeed https://ift.tt/2PS9wIk
via
IFTTT
No comments:
Post a Comment