കൊല്ലം: ബി ജെ പി നേതാവ് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽനിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നതിനാൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുന്നതിനാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. എസ് പി ഓഫീസ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. കണ്ണൂരിലേക്ക് പോകാൻ തനിക്ക് ഭയമില്ലെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതിൽ എന്താണ് ഭയം? വീരബലിദാനികളുടെ നാട്ടിലേക്കാണ് താൻ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പങ്കെടുക്കാത്ത പരിപാടികളുടെ പേരിൽ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മനഃപൂർവം പോലീസ് കള്ളക്കേസുകൾ ചുമത്തുകയാണ്. പല കേസുകളിലും സമൻസുകൾ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്നു രാത്രി കോഴിക്കോട് ജയിലിൽ പാർപ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമെന്നാണ് സൂചന. ശബരിമലയിൽ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. content highlights:K Surendran taken to kannur
from mathrubhumi.latestnews.rssfeed https://ift.tt/2PTR81G
via
IFTTT
No comments:
Post a Comment