കൊൽക്കത്ത:ബ്യൂട്ടിപ്പാർലറിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ തിൽജലയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ബലാൽത്സംഗത്തിൽ പങ്കാളികളായി എന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പ്രതികളിൽ ഒരാളെ യുവതി ബ്യൂട്ടിപാർലറിലേക്ക് വിളിച്ചിരുന്നു. ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തപ്പോൾ ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന രണ്ട് പേർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് ഇവരും യുവതിയെ ബലാത്സംഗം ചെയ്തു. വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം പലപ്പോഴും യുവതിയെ തുടരെ ബലാത്സംഗം ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. Content Highlight:Woman Gang-Raped In Kolkata Beauty Parlour
from mathrubhumi.latestnews.rssfeed https://ift.tt/2Ku5yQ4
via
IFTTT
No comments:
Post a Comment