രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉദ്ധവ് താക്കറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉദ്ധവ് താക്കറെ

അയോധ്യ: രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കാൻ മോദി സർക്കാർ തയ്യാറാകാത്തപക്ഷം 2019 ൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. അധികാരം വീണ്ടും ലഭിച്ചാലും ഇല്ലെങ്കിലും രാമക്ഷേത്രം നിർമ്മിക്കാൻ നടപടിയുണ്ടാവണം. ക്ഷേത്ര നിർമാണം സംബന്ധിച്ച ബില്ലോ ഓർഡിനൻസോ കൊണ്ടുവരാൻ തയ്യാറായാൽ കേന്ദ്ര സർക്കാരിനുള്ള നിരുപാധിക പിന്തുണ ശിവസേന തുടരും. ചിലർ തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം രാമക്ഷേത്ര വിഷയം ഉറക്കെ പറയുകയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശബ്ദം താഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് ബിജെപിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. രാമക്ഷേത്രം നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ശിവസേനയും ഇന്ന് വ്യത്യസ്ത പരിപാടികൾ അയോധ്യയിൽ നടത്താനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. പരിപാടികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് അയോധ്യയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. Content Highlights:Ayodhya, Ram Temple, Uddhav Thackeray


from mathrubhumi.latestnews.rssfeed https://ift.tt/2RbBn2J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages