ന്യൂഡല്‍ഹി: മോദി വരും പോകും എന്നാല്‍ ഭാരതം എന്നും ഒന്നായി നിലല്‍ക്കും. പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നാലും രാജ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് അല്ലാതെ വ്യക്തികള്‍ക്കല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. മാന്‍കിബാത്തിന്റെ 50-ാം പിറന്നാള്‍ പ്രത്യേക പതിപ്പില്‍ ആയിരുന്നു അദ്ദേഹം പറഞ്ഞത്. മാന്‍ കി ബാത്ത് രാഷ്ര്ടീയം ചര്‍ച്ച ടെയ്യാനുള്ള ഇടമല്ല എന്നും ഇവിടെ രാഷ്ര്ടീയത്തിന് ഉപരി രാജ്യത്തിന് പ്രധാന്യം നല്‍കുന്നതില്‍ സന്തോഷം ഉണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
താന്‍ മോദിയായി അല്ല മാന്‍ കി ബാത്ത് ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാന മന്ത്രിയായിട്ടാണ് ജനങ്ങളോട് സംവാദിക്കുന്നത്. അതിനലാണ് ഈ പരുപാടിയില്‍ മറ്റ് രാഷ്ര്ടീയക്കരോ മറ്റ് നേതാക്കളോ എത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി വരും പോകും, പക്ഷെ നമ്മുടെ രാജ്യം എപ്പോഴും ഓന്നായിരിക്കും. നമ്മുടെ സംസ്‌ക്കാരം അനശ്വരവും. 130 കോടിയിലധികം വരുന്ന ജനങ്ങുടെ പങ്കുവെക്കലിന്റെ കഥ എക്കാലവും നിലനില്‍ക്കും. ഇപ്പോഴത്തെ നിലയ്ക്ക് രാജ്യത്തിന്റെ വളര്‍ച്ച അധികം ദൂരത്തല്ല. നമുക്ക് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയും എന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രതിമാസ പരുപാടി ജനങ്ങള്‍ ഏറ്റെടുത്തതാണ് അതിനെ ജങ്ങള്‍ നല്ല മനസ്സോടെ വീക്ഷിക്കുന്നതില്‍ സന്തോഷം ഉണ്ട്. സധാരണക്കാര്‍ക്കായി തന്റെ ശബ്ദം എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2TCEVwy
via IFTTT
No comments:
Post a Comment