തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും അപകടത്തില്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചത് ബാലഭാസ്‌കറെന്ന് സാക്ഷിമൊഴി. അപകട സമയത്ത് ആദ്യമെത്തിയ 5 പേരാണ് ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കിയത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളും പോലീസിന് മൊഴി നല്‍കി. അപകട സമയത്ത് പിന്നാലെ എത്തിയ കെ.എസ്്.ആര്‍.ടി.സിയിലെ ഡ്രൈവറുടെ മൊഴി എടുക്കു. പിന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴിയും നിര്‍ണ്ണായകമാണ്.
അപകട സമയത്ത് ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ഇരുവരുടെയും മൊഴികള്‍ പരസ്പരവിരുദ്ധമായതോടെ അപകടത്തില്‍ ദുരൂഹത വര്‍ധിച്ചിരുന്നു. ഇതോടെ അപകടത്തിലെ ദുരൂഹതയും പോലീസ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ സംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചു.ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കൊളജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ ഉള്‍പ്പെടെയുള്ള നാലംഗ വിദഗ്ധസംഘമാണ് ശനിയാഴ്ച പരിശോധനയില്‍ പങ്കെടുത്തത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും നല്‍കിയ മൊഴില്‍ വൈരുദ്ധ്യം വന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ അപകട സമയത്ത് ഇരുന്നിരുന്ന ഇടങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പോലീസ് കരുതുന്നത്.
അതിനിടെ, അപകടം പുനരന്വേഷിക്കുന്നതോടെ ഡ്രൈവര്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനുമുന്നോടിയായി ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളുണായിരുന്നെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ആശുപത്രി അധികൃതരെ വിളിച്ചുവരുത്താനും നീക്കമുണ്ട്.
from mangalam.com https://ift.tt/2QipkDH
via IFTTT
No comments:
Post a Comment