സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത ഒസീസിന് മികച്ച തുടക്കത്തിനു ശേഷം അടി പതറുകയായിരുന്നു. ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു. 8.2 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 68 റണ്‍സ് എന്ന നിലയിലായിരുന്ന ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോളേയ്ക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച്(23 പന്തില്‍ നാലു ബൗണ്ടറി സഹിതം 28), ഡാര്‍സി ഷോര്‍ട്ട്(29 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 33), മക്‌ഡെര്‍മോര്‍ട്ട്(പൂജ്യം) ക്രിസ് ലിന്‍(10 പന്തില്‍ 13) അലക്‌സ് കാരി ( 19 പന്തില്‍ 27) മാക്‌സ്‌വെല്‍ (16 പന്തില്‍ 13 റണ്‍സ്) എന്നിവരാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഫിഞ്ച്-ഷോര്‍ട്ട് സഖ്യം പൊളിച്ച് കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന വിക്കറ്റ് നല്‍കിയത്. ക്രൂണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 36 റണ്‍സ് വിട്ടു നല്‍കി നാലു വിക്കറ്റ് നേടി. നാഥാന്‍ കോള്‍ട്ടര്‍നൈല്‍ ഏഴു പന്തില്‍ 13 റണ്‍സെടുത്തും സ്‌റ്റോയിനിസ് 15 പന്തില്‍ 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളര്‍ ബെഹ്‌റെന്‍ഡ്രോഫിനു പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമില്‍ ിടം നേടി. ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ട്വന്റി20 യില്‍ ഒസീസിനോടും തോല്‍വി വഴങ്ങുകയും രണ്ടാം മത്സരം മഴ മൂലം കളി തടസ്സപ്പെടുകയും ചെയ്തതോടെ ഇന്ത്യ 1-0 ന് പിന്നിലാണ്്. ഇന്നത്തെ കളി മഴ മുടക്കിയാലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇന്ത്യ ഇന്ന് ജയിച്ചാല്‍ പരമ്പര 1-1 സമനിലയിലാകും.
from mangalam.com https://ift.tt/2DJpb5j
via IFTTT
No comments:
Post a Comment