കൊൽക്കത്ത: പശ്ചിമ ബെംഗാളിൽഡിസംബർ മാസത്തിൽ ബി ജെ പിനടത്താനിരിക്കുന്ന രഥയാത്രകൾ ആർക്കും തടയാനാവില്ലെന്നു സംസ്ഥാന മഹിളാ മോർച്ച അധ്യക്ഷ ലോക്കറ്റ് ചാറ്റർജി. രഥയാത്ര തടയാൻ ശ്രമിക്കുന്നവരെ രഥചക്രത്തിനടിയിൽ ഞെരിച്ചമർത്തുമെന്നും അവർ പറഞ്ഞു. പശ്ചിമ ബെംഗാളിലെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. ആർക്കും അതിനെ തടയാനാവില്ല. ആരെങ്കിലും തടയാൻ ശ്രമിച്ചാൽ അവരെ രഥചക്രത്തിനടിയിൽ ഞെരിച്ചമർത്തും- ലോക്കറ്റ് പറഞ്ഞു. We will hold Rath Yatras to save democracy in West Bengal. Nobody can stop it and if anyone tries to stop it then they will be crushed under the wheels of the chariot: Locket Chatterjee, BJP State Mahila Morcha President pic.twitter.com/Jjr9BvWimb — ANI (@ANI) November 11, 2018 പശ്ചിമ ബെംഗാളിലെ ജനാധിപത്യം സംരക്ഷിക്കാൻ മൂന്നിടങ്ങളിൽ രഥയാത്ര സംഘടിപ്പിക്കുമെന്നും പ്രധാനലക്ഷ്യം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടുകയെന്നതാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശല്യപ്പെടുത്തുകയാണെന്നും സ്ത്രീകൾക്ക് സ്വതന്ത്രമായി നടക്കാൻ സാധിക്കുന്നില്ലെന്നും ലോക്കറ്റ് കൂട്ടിച്ചേർത്തു. ഡിസംബർ 5,6,7 തിയതികളിലാണ് ബി ജെ പി പശ്ചിമബെംഗാളിൽ രഥയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് രഥയാത്ര ഉദ്ഘാടനം ചെയ്യുക. content highlights:those who opposing rath yathra will be crushed says bjp leader locket chetterjee
from mathrubhumi.latestnews.rssfeed https://ift.tt/2PRxeUl
via
IFTTT
No comments:
Post a Comment