വിശാഖപട്ടണം: കാമുകിഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് 17 കാരൻ സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ കൊന്ന് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനെയും പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ ഇന്റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. നവംബർ 7ാം തിയതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയ പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയ്ക്ക് വേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള തെരുവിലാണ് പ്രതികൾ മൂന്നുപേരും താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇതിൽ ഒരു ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലാണ്. രണ്ടാഴ്ച്ച മുമ്പ് പെൺകുട്ടി താൻ ഗർഭിയാണെന്ന സംശയിക്കുന്നതായി കാമുകനോട് പറഞ്ഞു. ഇതേ തുടർന്ന് ചില ഗുളികകൾ ഇയാൾ പെൺകുട്ടിയ്ക്ക് നൽകിയെങ്കിലും കഴിക്കാൻ തയ്യാറായില്ല. സംഭവം വീട്ടുകാർ അറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ പറ്റി ചിന്തിച്ച 17 കാരൻ പെൺകുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. നവംബർ 7 ന് വൈകുന്നേരം കളിസ്ഥലത്തിന് സമീപത്തേക്ക് വരാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി വന്നപ്പോൾ ഇരുമ്പ് വടി ഉപയോഗിച്ച് പെൺകുട്ടിയെ മർദിച്ച ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്തു ഞെരിച്ചുകൊല്ലുകയായിരുന്നു. തിരിച്ചറിയാതിരിക്കാനായി പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചു. എന്നാൽ ശരീരത്തിന്റെ ചില ഭാഗങ്ങൾ പൂർണമായി കത്താതിരുന്നതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. Content Highlight: 17-year-old kills girlfriend fearing she was pregnant
from mathrubhumi.latestnews.rssfeed https://ift.tt/2RMZ29x
via
IFTTT
No comments:
Post a Comment