ന്യൂഡൽഹി: അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുള്ളയാളാണ് ശശി തരൂർ. വിചിത്രമായ ഉച്ചരാണങ്ങളും സ്പെല്ലിംഗുകളും കൊണ്ട് സങ്കീർണതയുളള ആ വാക്കുകൾ പലപ്പോഴും വാർത്തകളിൽ ഇടംനേടാറുമുണ്ട്. എന്നാൽ, ഇപ്പോൾ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതാണ് തരൂരിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത. യു.എ.ഇയിൽനടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എൻജിനീയറിങ് പൂർവവിദ്യാർഥികളുടെ പരിപാടിയിൽ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. Innovation എന്നവാക്കിന് പകരം Innivation എന്ന് തെറ്റി എഴുതുകയായിരുന്നു. My address to the UAE alumni of MES College of Engineering on Innivation in India pic.twitter.com/V92HqYtwlk — Shashi Tharoor (@ShashiTharoor) November 10, 2018 തരൂരിൽനിന്നുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഈ പിശക് ട്രോളൻമാർക്ക് ചാകരയായി. നിരവധി പേരാണ് ട്വിറ്ററിൽ തരൂരിന്റെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. Innivation?..I just googled it.. — Dhiraj (@POORNAYYA) November 10, 2018 Innivation is the new innovation. From today , we shall call "Innovation frm India" as "Innivation". We shall strive to bring abt INNIVATION. Lets stand apart 👏👏👏 — Fameeb Mohamed (@fameeb) November 10, 2018 ചിലർക്കിത് തമാശകൾക്കും ചെറിയ വിമർശനങ്ങൾക്കുമുള്ള അവസരമായി. ചിലപ്പോൾ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷിൽ ഉണ്ടായിരിക്കാമെന്നുംഅതല്ല,തരൂർ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും പലവിധത്തിൽ വ്യാഖ്യാനിക്കുന്നു. പിന്നീട് തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച് തരൂർ ട്വീറ്റ് ചെയ്തു. Yes alas : That should have been “Innovation” or better still, “Indovation”! https://t.co/pzBsbz4KCq — Shashi Tharoor (@ShashiTharoor) November 10, 2018
from mathrubhumi.latestnews.rssfeed https://ift.tt/2DxiB2z
via
IFTTT
No comments:
Post a Comment