കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സാഹിത്യ ക്യാമ്പ്; ഡിസംബറില്‍ തൃശ്ശൂർ പീച്ചിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി സാഹിത്യ ക്യാമ്പ്; ഡിസംബറില്‍ തൃശ്ശൂർ പീച്ചിയിൽ

കോഴിക്കോട്: മാതൃഭൂമി സ്റ്റഡി സർക്കിൾ കോളേജ് വിദ്യാർഥികൾക്ക് നടത്തുന്ന സംസ്ഥാന സാഹിത്യ ക്യാമ്പ് ഡിസംബറിൽ തൃശ്ശൂർ പീച്ചി കെ.എഫ്.ആർ.ഐ. ഗസ്റ്റ് ഹൗസിൽ നടക്കും. ഡിസംബർ ഏഴുമുതൽ ഒമ്പതുവരെയാണ് ക്യാമ്പ്. സംസ്ഥാനത്തെ റഗുലർ, പാരലൽ, പ്രൊഫഷണൽ കോളേജുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന 80 കുട്ടികൾക്കാണ് അവസരം. പ്രഗല്ഭ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ എഴുത്തുകാരൻ സുഭാഷ് ചന്ദ്രനാണ്. ഡിസംബർ ഏഴിന് രാവിലെ ആരംഭിക്കുന്ന ക്യാമ്പ് ഒൻപതിനു വൈകുന്നേരം സമാപിക്കും. െറസിഡൻഷ്യൽ രീതിയിലുള്ള ക്യാമ്പിൽ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കാൻ വിദ്യാർഥികൾ സ്വന്തം കഥയോ കവിതയോ അയക്കണം. രചനയ്ക്കൊപ്പം ഫോൺനമ്പർ, ഫോട്ടോ എന്നിവ സഹിതമുള്ള വിശദ ബയോഡേറ്റയും വേണം. മികച്ച കഥയ്ക്കും കവിതയ്ക്കും കെ.വി. അനൂപ് സ്മാരക പുരസ്കാരവും മികച്ച പ്രതിഭകൾക്ക് സാഹിത്യകാരൻ കോവിലന്റെ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കോവിലൻ സ്മാരക പുരസ്കാരവും സമ്മാനിക്കും. രചനകൾ നവംബർ 25-നകം അയയ്ക്കണം. വിലാസം: കോ-ഓർഡിനേറ്റർ, മാതൃഭൂമി സംസ്ഥാന സാഹിത്യ ക്യാമ്പ്-2018, മാതൃഭൂമി സ്റ്റഡി സർക്കിൾ ഓഫീസ്, എം.എം. പ്രസ്, ചെറൂട്ടി റോഡ്, കോഴിക്കോട്-1. ഫോൺ: 9747533601


from mathrubhumi.latestnews.rssfeed https://ift.tt/2EZOMt0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages