തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഒരടിവീതം ഉയർത്തി. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അഗസ്ത്യ വനമേഖല ഉൾപ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മഴ തുടരുന്നതിനെ തുടർന്ന് പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും.കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നെയ്യാറിന്റെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സംസ്ഥാനത്ത് തുലാവർഷത്തിന്റെ തുടക്കമായാണ് ഇപ്പോഴത്തെ മഴയെ കണക്കാക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2PB9eV7
via
IFTTT
No comments:
Post a Comment