അഹമ്മദാബാദ് സർവകലാശാലയിലേക്കില്ലെന്ന് രാമചന്ദ്ര ഗുഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

അഹമ്മദാബാദ് സർവകലാശാലയിലേക്കില്ലെന്ന് രാമചന്ദ്ര ഗുഹ

ന്യൂ‍ഡൽഹി: അധ്യാപകനായി പ്രവർത്തിക്കാനുള്ള അഹമ്മദാബാദ് സർവകലാശാലയുടെ ക്ഷണം പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ നിരസിച്ചു. സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിന് അതീതമായതിനാൽ സർവകലാശാലയിലേക്കില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. ഒക്ടോബർ 16-നാണ് അഹമ്മദാബാദ് സർവകലാശാലയിലെ ഗാന്ധി സ്കൂൾ ഡയറക്ടറായും ഹ്യുമാനിറ്റീസ് പ്രൊഫസറായും രാമചന്ദ്രഗുഹയെ നിയമിച്ചത്. ഗുഹയെ നിയമിക്കാനുള്ള സർവകലാശാലയുടെ നീക്കം ദേശവിരുദ്ധമെന്നാരോപിച്ച് എ.ബി.വി.പി. പ്രതിഷേധിച്ചിരുന്നു. മികച്ച അധ്യാപകരും വളരെ മികച്ച വൈസ് ചാൻസലറും സർവകലാശാലയ്ക്കുണ്ടെന്നും ഗാന്ധിയുടെ ആത്മാവ് ഒരിക്കൽക്കൂടി ഗുജറാത്തിലേക്ക് തിരികെയെത്തുമെന്ന്‌ പ്രത്യാശിക്കുന്നുവെന്നും ഗുഹ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2zrh8X0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages