ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയിൽ പായിപ്പാട് ചുണ്ടൻ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടൻ തുഴഞ്ഞത്. നെഹ്റു ട്രോഫിജലമേളയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നപായിപ്പാടൻ ചുണ്ടൻ | ഫോട്ടോ: സി. ബിജു ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടൻ ജലരാജാവായത്. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടൻ നെഹ്രു ട്രോഫി നേടുന്നത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനാണ് രണ്ടാംസ്ഥാനം. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എൻസിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്
from mathrubhumi.latestnews.rssfeed https://ift.tt/2QufT0Q
via
IFTTT
No comments:
Post a Comment