ലഖ്നൗ: അർബുദം ബാധിച്ച് മരിച്ച ഭാര്യയുടെ ഓർമ്മയ്ക്കായി ഉത്തർപ്രദേശിലെ ബുലന്ദ്ഷർ ജില്ലയിൽ താജ്മഹലിന് സമാനമായ സ്മാരകം നിർമ്മിച്ച ഫൈസൽ ഹസൻ ഖദ്രി വാഹനാപകടത്തിൽ മരിച്ചു. 83 വയസുള്ള റിട്ട. പോസ്റ്റ് മാസ്റ്ററായ ഖദ്രിയെ വ്യാഴാഴ്ച രാത്രിയാണ് വാഹനം ഇടിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരിച്ചുവെന്ന് പോലീസ് പറഞ്ഞു. 2012ലാണ് ഭാര്യ താജാ മുല്ലി ബീവിയുടെ ഓർമ്മയ്ക്കായിഖദ്രിതാജ്മഹലിന് സമാനമായ സ്മാരകം നിർമ്മിച്ചു തുടങ്ങിയത്. സമ്പാദ്യമെല്ലാം ഉപയോഗിച്ച് സ്മാരകം നിർമ്മിച്ചു. എന്നാൽ, പൂർത്തീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വാർത്തയറിഞ്ഞ് അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖദ്രിയെ വിളിച്ചു വരുത്തി മാർബിൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വാഗ്ദാനം നിരസിച്ച ഖദ്രി തന്റെ ഗ്രാമത്തിൽ പെൺകുട്ടികൾക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് അഖിലേഷിനോട് അഭ്യർഥിച്ചു. സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് മാർബിൾ വാങ്ങാൻ ഖദ്രി രണ്ടുലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിധി അനുവദിച്ചില്ല. ഭാര്യയുടെ മൃതദേഹം സംസ്കരിച്ചതിന് തൊട്ടടുത്തുതന്നെ ഖദ്രിയെയും സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നും ബന്ധുക്കൾ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qGmRo8
via
IFTTT
No comments:
Post a Comment