കൂട്ടബലാത്സംഗം ചെയ്ത് യുവതിയെ കൊന്നു: പീഡിപ്പിച്ചവരില്‍ മുന്‍ ഭര്‍ത്താവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

കൂട്ടബലാത്സംഗം ചെയ്ത് യുവതിയെ കൊന്നു: പീഡിപ്പിച്ചവരില്‍ മുന്‍ ഭര്‍ത്താവും

ജാർഖണ്ഡ്: മൂൻ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കികൊന്നു. ബലാത്സംഗത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗത്ത് കമ്പ് കുത്തിയിറക്കിയ നിലയിൽ ആണ് ഗ്രാമീണർ ആശുപത്രിയിലെത്തിച്ചത്. ജാർഖണ്ഡിലെ ജംട്ടാര ജില്ലയിൽ ആണ് സംഭവം. സംഭവത്തെത്തുടർന്ന് യുവതിയുടെ മുൻഭർത്താവ് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ബിഎൻ സിങ്ങ് വ്യക്തമാക്കി. ബുധനാഴ്ച്ച രാത്രി കാളിപൂജയോട് അനുബന്ധിച്ചുള്ള നാടകം കാണാനെത്തിയ യുവതിയെ മുൻഭർത്താവും മറ്റു രണ്ടുപേരും ചേർന്ന് ബലം പ്രയോഗിച്ച് ഗ്രാമത്തിലെ വയലിൽ എത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് കമ്പ് കുത്തിയിറക്കിയ ശേഷം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സഹായം അഭ്യർത്ഥിച്ചുള്ള യുവതിയുടെ കരച്ചിൽ കേട്ടെങ്കിലും നേരം പുലർന്ന ശേഷമാണ് ഗ്രാമീണർ സംഭവസ്ഥലത്തെത്തി യുവതിയെ അടുത്തുള്ള നാരായൺപുർ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ജംട്ടാര ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തന്റെ മുൻഭർത്താവും രണ്ടുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു യുവതി ഗ്രാമീണരോട് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. Content Highlight; Woman dies aftergang-rape, stick inserted in her private parts


from mathrubhumi.latestnews.rssfeed https://ift.tt/2qGlSUW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages