റായ്പുർ (ഛത്തീസ്ഗഢ്): അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് പ്രധാന തടസം കോൺഗ്രസാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയിൽ വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തിൽ ചെയ്യുമെന്ന് അദ്ദേഹം എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. നേരത്തെ ഛത്തീസ്ഗഢിൽ റാലിയെ അഭിസംബോധനെ ചെയ്യുന്നതിനിടെയും യോഗി ആദിത്യനാഥ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിൽ മാവോവാദം വളർത്തിയത് കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് ഭീഷണിയായ മാവോവാദികളെ നേരിടാൻ ബിജെ.പി സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി കോൺഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2z27xXE
via
IFTTT
No comments:
Post a Comment