നെയ്യാറ്റിന്‍കര കൊലപാതകം, സനലിന്റെ കടുംബം ഹൈക്കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

നെയ്യാറ്റിന്‍കര കൊലപാതകം, സനലിന്റെ കടുംബം ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിൽ സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകുക. ഡയറക്ട് ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും. ശനിയാഴ്ച ചേർന്ന ജനകീയ സമിതി യോഗത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകാൻ തീരുമാനമെടുത്തത്. സനലിന്റെ കുടുംബത്തിന് വേണ്ടി അടുത്തയാഴ്ച ജനകീയ സമിതി കോടതിയിൽ ഹർജി നൽകും. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. അന്വേഷണവുമായി സഹകരിക്കേണ്ടന്നാണ് സമിതിയോഗത്തിലെടുത്ത തീരുമാനം. വിഷയത്തിൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്താനാണ് തീരുമാനം. അതേസമയം കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകാൻ ഡിജിപി ലോക്നാഥ് ബെഹ്റ ശുപാർശ ചെയ്തു. സനലിന്റെ കുടുംബം നൽകിയ അപേക്ഷയിലാണ് ഡിജിപിയുടെ നടപടി.അതിനിടെ സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട ഡിവൈഎസ്പി പി.ഹരികുമാറിനെ പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ ഉടൻ കീഴടങ്ങിയേക്കുമെന്നാണു ലഭിക്കുന്ന വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2RNAXzw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages