ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തെ അനുകൂലിച്ചാല്‍ തീവ്ര നിലപാടിലേക്ക് നീങ്ങും -രാഹുല്‍ ഈശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തെ അനുകൂലിച്ചാല്‍ തീവ്ര നിലപാടിലേക്ക് നീങ്ങും -രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോർഡ് നിലപാട് മാറ്റിയാൽ കാണിക്ക ഇടുന്നതിനെ എതിർക്കുന്നത് ഉൾപ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന മുൻനിലപാടിന് പകരം യുവതികൾക്ക് പ്രവേശിക്കാമെന്ന സർക്കാർ നിലപാടിനൊപ്പമാകും സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നിൽക്കുകയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. ശബരിമലയിലെ യുവതീ പ്രവേശന വിധിയ്ക്ക് എതിരായ റിവ്യൂ പെറ്റീഷനുകൾ ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ശബരിമലയിൽ വീഴുന്ന കാശെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുക എന്നത് അന്യായമാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു. ആര്യമാ സുന്ദരത്തെ പോലെ ലക്ഷങ്ങൾ വാങ്ങുന്ന സീനിയർ വക്കീലിനെ കൊണ്ടുവരുന്ന് അയ്യപ്പനെതിരെ വാദിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം ഏറ്റവും വൃത്തികെട്ട സത്യപ്രതിജ്ഞാ ലംഘനമാണ്. അനുകൂലിച്ചില്ലെങ്കിലും മിണ്ടാതെയെങ്കിലും ഇരിക്കാനുള്ള മാന്യത കാണിക്കേണ്ടതല്ലേയെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ ചോദിച്ചു. ശബരിലമലയുടെ കാശെടുത്ത് ശബരിമലയ്ക്കെതിരെ വാദിക്കുകയാണെങ്കിൽ ഭക്തർ ദേവസ്വം ബോർഡിന്റെ ഹുണ്ടിയിൽ കാശിടേണ്ടെന്ന് പറഞ്ഞാൽ കുറ്റംപറയാനാവില്ല. ഇപ്പോൾ തന്നെ ഹുണ്ടിയിൽ കാശിടരുതെന്നും ദക്ഷിണ മാത്രം നൽകിയാൽ മതിയെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഇപ്പോൾ ഞങ്ങളാരും അത്തരം നിലപാടുകൾ എടുത്തിട്ടില്ല. എന്നാൽ, ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ശബരിമലയ്ക്കെതിരെ വാദിക്കുകയാണെങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് ദേവസ്വം ഹുണ്ടിയിൽ കാശിടരുതെന്ന് ആഹ്വാനം ചെയ്യുന്നത് ഉൾപ്പെടെയുള്ള തീവ്ര നിലപാടിലേക്ക് പോകേണ്ടിവരും -രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസ് നൽകിയ ഹർജിയ്ക്കെതിരെ കക്ഷി ചേരുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമലയെ വർഗീയവാദത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. ശബരിമല വർഗീയതയുടെ കേന്ദ്രമല്ല ബഹുസ്വരതയുടെ കേന്ദ്രമാണ്. ക്ഷേത്രത്തെ വർഗീയവത്ക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസമില്ലാത്തവരാണ്. ക്ഷേത്രത്തെ സംരക്ഷിക്കാനല്ല മുസ്ലിം-ക്രിസ്ത്യൻ വിരോധമാണ് ഇവർക്കുള്ളത്. എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള ഹിന്ദുക്ഷേത്രമാണ് ശബരിമല. യുവതീ പ്രവേശനത്തെ എതിർക്കുന്ന അതേ രീതിയിൽ ടി.ജി.മോഹൻദാസിന്റെ ഹർജിയെയും എതിർക്കും -രാഹുൽ ഈശ്വർ വ്യക്തമാക്കി. ടി.ജി.മോഹൻദാസിന്റെ ഹർജി ഹൈക്കോടതി തള്ളിയിട്ടില്ലെന്നും ഹർജിയിൽ അതൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2PPjR6T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages