ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെത്തുടർന്ന് രാജ്യത്തെ ഇന്ധനവിലയിലും നേരിയ കുറവുണ്ടായി. രാജ്യതലസ്ഥാനത്തെ പെട്രോൾ വില ശനിയാഴ്ച 17 പൈസ കുറഞ്ഞതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രാജ്യതലസ്ഥാനത്ത് 77.89 രൂപയാണ് ശനിയാഴ്ചത്തെപെട്രോൾ വില. മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലെ പെട്രോൾ വിലയിൽ 17 മുതൽ 18 പൈസവരെ കുറവുണ്ടായി. അസംസ്കൃത എണ്ണവില വെള്ളിയാഴ്ച ബാരലിന് 70 ഡോളറിൽ താഴെ എത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിനുശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽവില ഇത്രയധികം കുറയുന്നത്.രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഡീസൽ വിലയിൽ 16 മുതൽ 17പൈസവരെ കുറവുണ്ടായി. കൊച്ചി നഗരത്തിൽ പെട്രോൾ വില 80 രൂപയിൽ താഴെ എത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2FrFBCb
via
IFTTT
No comments:
Post a Comment