കണ്ണൂർ; കേരളത്തിന്റെ മതനിരപേക്ഷത തകർക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. മത നിരപേക്ഷതആപത്തായി കാണുന്നവർ അത് തകർക്കാൻ ശ്രമിക്കുന്നു. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതു കൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പോലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് കൂടുതൽ. എന്നാലും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അത് നാടിന് ആപത്താണ്ശക്തമായ നടപടി സ്വീകരിക്കാൻ നാം പ്രതിജ്ഞാ ബദ്ധമാണ്. ഈ ഉത്തരവാദിത്തം ആരെക്കാളും പൊലിസിനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന പോലീസ് പാസിങ് ഔട്ട് ചടങ്ങിൽ നിന്നുള്ള ദൃശ്യം.ഫോട്ടോ: സി.സുനിൽ കുമാർ മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പോലിസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നാളുകളായി പോലിസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവർ നോക്കുകയാണ്. പോലീസിനെ ഇന്ന മതത്തിൽ പെട്ടവർ, ഇന്ന ജാതിയിൽ പെട്ടവർ എന്ന തരത്തിൽ വേർതിരിക്കാൻ നോക്കുകയാണ്. അത് പോലീസിനെ നിർവീര്യമാക്കാനുള്ള നടപടിയാണ്. പോലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യനിർവഹണത്തിൽ പോലീസ് സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്ന് അദ്ദേഹം പ്രശംസിച്ചു. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിർവീര്യമാക്കിക്കളയാം എന്ന് ചിലർ കരുതുകയാണ്. അത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവരെ പൂർണമായി ഒറ്റപ്പെടുത്തുകതന്നെ വേണം. ഐക്യവും അച്ചടക്കവുമാണ് പോലീസ് സേനയുടെ കരുത്ത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുന്നിൽ പതറേണ്ട കാര്യമില്ലെന്നും ഇതേപോലെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PEySbH
via
IFTTT
No comments:
Post a Comment