ന്യൂഡൽഹി: എൻഡിഎയുടെ സാധ്യതകൾ കുറയുകയും യുപിഎയുടെ സാധ്യതകൾ വർധിക്കുന്നതുമായ സർവെ ഫലവുമായി റിപ്പബ്ലിക് ടിവി-സീ വോട്ടർ പ്രവചനം. ഒക് ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് പരമാവധി 261 സീറ്റ് വരെ മാത്രമേ കിട്ടൂവെന്നാണ് സർവെ ഫലം പറയുന്നത്. ഒരു മാസം മുമ്പ് കേവല ഭൂരിപക്ഷം( 276 സീറ്റുകൾ) പ്രവചിച്ചിരുന്നിടത്ത് നിന്നാണ് എൻഡിഎയുടെ സാധ്യതകൾ കുറയുകയാണെന്ന പ്രവചനം വരുന്നത്. അതേ സമയം യുപിഎ 112 ൽ നിന്ന് 119 ലേക്ക് സാധ്യത വർധിച്ചിട്ടുണ്ട്. എൻഡിഎയ്ക്കും യുപിഎയ്ക്കും പുറത്തുള്ള കക്ഷികളെല്ലാം കൂടി 163 സീറ്റുകൾ നേടിയേക്കാമെന്നും സർവെ പറയുന്നു. സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത് കണക്കിലെടുക്കാതെയാണ് ഈ സാധ്യതകൾ മുന്നോട്ടുവെക്കുന്നത്. മഹാരാഷ് ട്ര, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവടങ്ങളിൽ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ അതാകും ജനിവിധി നിർണയിക്കുക എന്നതാണ് ഈ സർവെ നൽകുന്ന സൂചനകൾ. ത്രിപുരയിൽ രണ്ട്സീറ്റുകൾ സിപിഎമ്മിൽ നിന്ന് പിടിച്ചെടുക്കാൻ എൻഡിഎയ്ക്ക് കഴിയുമെന്നാണ് സർവ്വേഫലം പ്രവചിക്കുന്നത്. ഭരണപ്രതിസന്ധി രൂക്ഷമായ ഗോവയിൽ എൻഡിഎയും യുപിഎയും തങ്ങളുടെ ഓരോ സീറ്റുകൾ നിലനിർത്തും. യുപിയിൽ എൻഡിഎ 31, യുപിഎ 5, എസ്പി-ബിഎസ്പി സഖ്യം 44 എന്നിങ്ങനെയാണ് പ്രവചനം. ഇവിടെ കോൺഗ്രസും മഹാസഖ്യത്തിന്റെ ഭാഗമായാൽ മാറ്റം വരാം. മഹാരാഷ്ട്രയിൽ എൻഡിഎ 23, യുപിഎ 14, എൻസിപി 6, ശിവസേന 5(ഇവിടെ സഖ്യമില്ലാതെയുള്ള സാധ്യതകളാണ് പറയുന്നത്) കർണാടക എൻഡിഎ 18, യുപിഎ 7, ജെഡിഎസ് 3(ഇവിടെയും സഖ്യം കണക്കിലെടുത്തിട്ടില്ല) രാജസ്ഥാൻ എൻഡിഎ 17 യുപിഎ 8 മധ്യപ്രദേശ് എൻഡിഎ 22 യുപിഎ 7 ഗുജറാത്ത് എൻഡിഎ 24 യുപിഎ 2 ഡൽഹി എൻഡിഎ 7 യുപിഎ 0 ആന്ധ്ര വൈഎസ്ആർ കോൺഗ്രസ് 20, ടിഡിപി-5, യുപിഎയും എൻഡിഎയും പൂജ്യം(സഖ്യം കണക്കിലെടുത്തിട്ടില്ല) തെലങ്കാന യുപിഎ 8, ടിആർഎസ് 7 എൻഡിഎ 1(ഇവിടെയും സഖ്യം ചേർത്തിട്ടില്ല) തമിഴ്നാട് ഡിഎംകെ 29 എഐഎഡിഎംകെ 9 എൻഡിഎ 1 യുപിഎ 0(സഖ്യമില്ലാതെ) ബിഹാർ എൻഡിഎ 34 യുപിഎ 6(സഖ്യമില്ലാതെ ജാർഖണ്ഡ് എൻഡിഎ 6, യുപിഎ 7, ജെവിഎം 1(സഖ്യമില്ലാതെ) പഞ്ചാബ് യുപിഎ 12 എൻഡിഎ 1 ജമ്മു കശ്മീർ എൻഡിഎ 2 യുപിഎ 2 പിഡിപി 1 മറ്റുള്ളവർ 2(സഖ്യമില്ലാതെ) ഹിമാചൽ എൻഡിഎ 4 യുപിഎ 0 ഉത്തരാഖണ്ഡ് എൻഡിഎ 5 യുപിഎ 0 ഹരിയാണ എൻഡിഎ 6 യുപിഎ 3 ചത്തീസ്ഗഢ് എൻഡിഎ 10 യുപിഎ 1 കേരളം യുഡിഎഫ് 16 എൽഡിഎഫ് 4 ഒഡീഷ എൻഡിഎ 12 യുപിഎയ്ക്ക് 3 ബിജെഡി 6 അസം എൻഡിഎ 9 യുപിഎ 4 പശ്ചിമ ബംഗാൾ തൃണമൂൽ 32 എൻഡിഎ 9 യുപിഎ 1 ഇടതുപക്ഷം 0 സിക്കിമിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സീറ്റിൽ ജയം എൻഡിഎ നിലനിർത്തുമെങ്കിലും വോട്ട് വിഹിതത്തിൽ വലിയ കുറവ് വരുമെന്നാണ് സർവ്വേഫലം. പുതുച്ചേരിയിൽ കയ്യിലുള്ള ഒരു സീറ്റ് എൻഡിഎയ്ക്ക് നഷ്ടപ്പെടുമെന്നാണ് സർവ്വേഫലം പറയുന്നത്. ഭരണവിരുദ്ധ വികാരമാണ് ഇവിടെ യുപിഎയ്ക്ക് സഹായകമാകുക എന്നും സർവ്വേഫലം പറയുന്നു. നാഗാലാൻഡിലും എൻഡിഎയ്ക്ക് വോട്ട് വിഹിതത്തിൽ വലിയ കുറവ് നേരിടും. ലോക്സഭാ സീറ്റ് എൻഡിഎ നിലനിർത്തുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും സർവ്വേഫലത്തിലുണ്ട്. മിസോറാമിൽ നിന്ന് പുറത്തുവരുന്ന സർവ്വേഫലം എൻഡിഎയ്ക്കും യുപിഎയ്ക്കും തിരിച്ചടിയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ എംഎൻഎഫ് പാർട്ടി വിജയം നേടുമെന്നാണ് സർവ്വേഫലം. ലക്ഷദ്വീപിലെ ഏക സീറ്റ് യുപിഎയ്ക്കൊപ്പം തന്നെയാണ് എന്ന സൂചനയാണ് സർവ്വേയിൽ ലഭിക്കുന്നത്. ഒരു മാസം മുമ്പത്തെ സർവെ ഫലം ഇങ്ങനെ
from mathrubhumi.latestnews.rssfeed https://ift.tt/2SH474D
via
IFTTT
No comments:
Post a Comment