മുംബൈ: മഹാരാഷ്ട്രയിൽ 13 പേരെ കൊലപ്പെടുത്തിയതെന്നു കരുതുന്ന കടുവയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാൽ മേഖലയിൽ വെച്ച് ആവണി എന്ന കടുവയെ വെടിവെച്ചു കൊന്നത്. നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പന്തർകവാട എന്ന സ്ഥലത്താണ് കടുവയുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.ഔദ്യോഗികമായി ടി-1 എന്ന് അറിയപ്പെടുന്ന ഈ പെൺ കടുവ കഴിഞ്ഞ വർഷം അഞ്ചു ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് 2016മുതലുണ്ടായ കടുവ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട എട്ടു പേരുടെ മരണത്തിനും ഇടയാക്കിയത് ഈ കടുവതന്നെയാണെന്നാണ് അധികൃതർ കരുതുന്നത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് കടുവയെ പിടിക്കുന്നതിനായി വ്യാപകമായ ശ്രമങ്ങൾ നടന്നിരുന്നു. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9,000 പേരിലധികം ഒപ്പിട്ട ഹർജി സമർപ്പിക്കപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾ നിരാകരിച്ചുകൊണ്ട് കടുവയെ കാണുന്ന മാത്രയിൽ വെടിവെച്ചു കൊല്ലാൻ സുപ്രീം കോടതി ഉത്തവിടുകയായിരുന്നു. സാധാരണഗതിയിൽ കടുവകൾ മനുഷ്യരെ തുടർച്ചയായി ആക്രമിക്കാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുപക്ഷേ, ആദ്യ ആക്രമത്തിൽ മനുഷ്യ മാംസത്തിന്റെ രുചി തിരിച്ചറിഞ്ഞതാകാം പിന്നീട് ആക്രമണം തുടരാൻ കടുവയ്ക്ക് പ്രേരണയായതെന്നാണ് കരുതുന്നത്. അതേസമയം, എല്ലാ ആക്രമണങ്ങളും നടത്തിയത് ഒരേ കടുവയല്ലെന്നു വാദിക്കുന്നവരുമുണ്ട്. 150 ഏറ്റുമുട്ടൽ വിദഗ്ധർ, ഗ്ലൈഡറുകൾ, തെർമൽ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകൾ, ആനകൾ, ലോകപ്രശസ്ത കടുവാപിടുത്തക്കാർ അങ്ങനെ മൂന്നു മാസം സംഭവ ബഹുലമായിരുന്നു അവ്നിക്കു വേണ്ടിയുള്ള തിരച്ചിലിൽ മഹാരാഷ്ട്രയിലെ യവാത്മാൽ വനമേഖല. കടുവയെ കണ്ടാൽ ഉടൻ വെടിവെച്ചുകൊല്ലാൻ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ വേട്ടക്ക് പുതിയ മാനങ്ങൾ കൈവന്നു. മൃഗസ്നേഹികളുടെ ഒപ്പുശേഖരണവും പ്രതിഷേധവും തള്ളിക്കളഞ്ഞാണ് കോടതി കാര്യത്തിൽ ഇടപെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കടുവയെ വെടിവെച്ചു കൊന്നത്. അവ്നി കൊല്ലപ്പെട്ടതോടെ പത്തുമാസം പ്രായമുള്ള രണ്ട് കടുവാക്കുട്ടികൾ ഒറ്റക്കായി. READ കൊല്ലാതെ തരമില്ല
from mathrubhumi.latestnews.rssfeed https://ift.tt/2Ry4nl7
via
IFTTT
No comments:
Post a Comment