ലഖ്നൗ: രാമക്ഷേത്ര നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെയും വി എച്ച് പിയുടെയും വ്യത്യസ്ത പരിപാടികൾ ഇന്ന് അയോധ്യയിൽ നടക്കും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ശനിയാഴ്ച അയോധ്യയിലെത്തിയിരുന്നു. രണ്ടു സംഘടനകളുടെയും നേതൃത്വത്തിൽ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ കനത്തസുരക്ഷയാണ് അയോധ്യയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വി എച്ച് പിയുടെ ധരംസഭയിൽ മൂന്നുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 160 സബ് ഇൻസ്പെക്ടർമാർ, 700 കോൺസ്റ്റബിളുമാർ എന്നിവരെ അയോധ്യയിൽ നിയോഗിച്ചിട്ടുള്ളതായി ഉത്തർ പ്രദേശ് പോലീസ് വക്താവിനെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. 42 കമ്പനി പോലീസ്, അഞ്ച് കമ്പനി ദ്രുതകർമ സേന, നിരവധി തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ എന്നിവരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇവർക്ക് ഡ്രോണുകളും നൽകിയിട്ടുണ്ട്. സുരക്ഷാസാഹചര്യം വിലയിരുത്തുന്നതിനായി ശനിയാഴ്ച രാത്രി സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. Security has been tightened in Ayodhya ahead of the separate events of Shiv Sena and VHP being organised in the city today over the matter of #RamTemple. pic.twitter.com/7pHNcrEl2w — ANI UP (@ANINewsUP) November 25, 2018 content highlights:vhp and shiv sena demands ram temple construction in ayodhya
from mathrubhumi.latestnews.rssfeed https://ift.tt/2KvrfiR
via
IFTTT
No comments:
Post a Comment