കൊച്ചി: തിരുവനന്തപുരം ഡിവിഷനിൽ സിഗ്നൽ തകരാറും തുടർന്ന് ട്രാക്ക് അറ്റകുറ്റപ്പണികൾ വൈകിയതും ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്നൽ തകരാറുണ്ടായത്. നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- ഷൊറണൂർ വേണാട് എക്സ്പ്രസ് രണ്ടര മണിക്കൂറും തിരുവനന്തപുരം -ഖൊരഗ്പുർ രപ്തിസാഗർ എക്സ്പ്രസ് നാലുമണിക്കൂറും വൈകിയോടുന്നു. ശനിയാഴ്ച സിഗ്നൽ തകരാറുമൂലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകാൻ കാരണമായിരുന്നു. ഇതേത്തുടർന്ന് പാളം അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്താനായില്ല. ഇതോടെ വൈകിത്തുടങ്ങിയ അറ്റകുറ്റപ്പണികൾ തീരാൻ സമയമെടുത്തതോടെയാണ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം ഡിവിഷനിൽ തീവണ്ടികൾ വൈകിയത്. തിരുവനന്തപുരത്തു നിന്നുമെത്തേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നത് കോഴിക്കോടു നിന്നും ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നതിനും കാരണമാകും.
from mathrubhumi.latestnews.rssfeed https://ift.tt/2DHG1Sc
via
IFTTT
No comments:
Post a Comment