കാസർഗോഡ് : ഒക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബി.ജെ.പിയുടെ പ്രതിഷേധം. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ശക്തികേന്ദ്രം കൂടിയാണ് കാസർഗോഡ്. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടങ്ങു നടക്കുന്ന വേദിയിലേക്ക് പ്രകടനം നടത്തിയത്. എന്നാൽ പ്രകടനം അരക്കിലോമീറ്റർ അകലെ വെച്ച് പോലീസ് തടഞ്ഞു. പോലീസുകാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതിനിടെയാണ് മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രി 11 മണിക്കാണ് വേദിയിലെത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. Content highlights:BJP Protest against CM Pinarayi Vijayan in Kasargode
from mathrubhumi.latestnews.rssfeed https://ift.tt/2AkenY5
via
IFTTT
No comments:
Post a Comment