നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. എട്ടംഗ സംഘമാണ് അറസ്റ്റിലായത്. ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് ഇവർ എത്തിയത്. ഇലവുങ്കലിൽ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലയ്ക്കലിൽ എത്തിയ ഇവരോട് പോലീസ് നിബന്ധനകൾ വ്യക്തമാക്കി. ആറുമണിക്കൂറിനകം ദർശനം പൂർത്തിയാക്കി തിരികെ വരണം, വാഹനങ്ങൾ പമ്പയിലേക്ക് കടത്തവിടില്ല തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. എന്നാൽ ഇവ അനുസരിക്കാൻ തയ്യാറല്ലെന്ന് പ്രവർത്തർ വ്യക്തമാക്കി. തുടർന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരണം വിളിക്കുകയുമായിരുന്നു. ബി ജെ പി പ്രവർത്തകർ ഞായറാഴ്ച നിരോധനാജ്ഞ ലംഘിക്കുമെന്ന വിവരത്തെ തുടർന്ന് കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത് പ്രതിഷേധക്കാരെ നേരിടാൻ ഇലവുങ്കലിലെ കനത്ത പോലീസ് സന്നാഹം. ഫോട്ടോ: പി പി ബിനോജ് content highlights:BJP Workers arrested for violating prohibitory order in nilakkal


from mathrubhumi.latestnews.rssfeed https://ift.tt/2TEpFiO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages